EPL 2022 European Football Foot Ball International Football Top News

ആരോഗ്യം മെച്ചപ്പെട്ടു ,ഡ്വിൻ വാൻ ഡെർ സർ ഐസിയു വിട്ടു

July 19, 2023

ആരോഗ്യം മെച്ചപ്പെട്ടു ,ഡ്വിൻ വാൻ ഡെർ സർ ഐസിയു വിട്ടു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ എഡ്വിൻ വാൻ ഡെർ സർ തന്‍റെ ആരോഗ്യം വളരെ അധികം മെച്ചപ്പെട്ടു എന്നും താൻ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും പുറത്തു വന്നതായും ട്വീറ്റ് ചെയ്തു.ക്രൊയേഷ്യയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ആണ് മസ്തിഷ്കത്തില്‍ താരത്തിനു രക്തസ്രാവം ഉണ്ടായത്.അടുത്ത ആഴ്ച്ച താരത്തിനു ആശുപത്രി വിട്ടു പോകാന്‍ ആയേക്കും എന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Edwin van der Sar: Former Manchester United star out of intensive care  after suffering bleeding around the brain | World News | Sky News

മുന്‍ യുണൈറ്റഡ് താരം ആയിരുന്ന വാന്‍ ഡേര്‍ സറിന്റെ ആരോഗ്യത്തിലേക്ക് ഉള്ള തിരിച്ചു വരവ് മാഞ്ചസ്റ്റര്‍ ആരാധകരെ മാത്രം അല്ല,  ലോക ഫുട്ബോള്‍ ആരാധകരെ മൊത്തത്തില്‍ സന്തോഷത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.മാനസികമായി പിന്തുണ നല്‍കിയ എല്ലാവര്‍ക്കും തന്‍റെ ട്വീറ്റില്‍  നന്ദി അറിയിക്കാനും താരം മറന്നില്ല.തന്റെ രാജ്യത്തിനായി 130 മത്സരങ്ങള്‍ കളിച്ച താരം അയാക്സ് ക്ലബിന്റെ സിഇഒ ആയിരുന്നു.ടീമിന്‍റെ മോശം ഫോം മൂലം മാനെജ്മെന്റ് അദ്ദേഹത്തിനെ പറഞ്ഞുവിട്ടു.ഇപ്പോള്‍ ഏതൊരു തരത്തിലുമുള്ള ജോലിയും അദ്ദേഹം ചെയ്യുന്നില്ല.

Leave a comment