European Football Foot Ball International Football Top News

പോഗ്ബയുടെ റോളില്‍ ബാഴ്സ താരത്തിനെ സൈന്‍ ചെയ്യാന്‍ ഒരുങ്ങി യുവന്‍റ്റസ്

July 15, 2023

പോഗ്ബയുടെ റോളില്‍ ബാഴ്സ താരത്തിനെ സൈന്‍ ചെയ്യാന്‍ ഒരുങ്ങി യുവന്‍റ്റസ്

ഈ വേനൽക്കാലത്ത് ആവശ്യമില്ലാത്ത താരങ്ങൾക്ക് അനുയോജ്യരെ കണ്ടെത്തുന്നത് എങ്ങനെ എന്ന ആലോചനയില്‍ ആണ് ബാഴ്സലോണ.ഫെറാൻ ടോറസിനും സെർജിനോ ഡെസ്റ്റിനും വേണ്ടി ഇത്രയും കാലം ഏതു ക്ലബുകളും വന്നിട്ടില്ല എന്നത് അവരെ ആശങ്കയില്‍ ആഴ്ത്തുന്നു.എന്നാല്‍ ഫ്രാങ്ക് കെസിയുടെ കാര്യം അങ്ങനെ അല്ല.താരത്തിനു വേണ്ടി പലരും വലവിരിച്ചിരുന്നു,എന്നാല്‍ ബാഴ്സയില്‍ തുടരണം എന്നായിരുന്നു താരത്തിന്‍റെ ഇത്രയും കാലത്തെ നിലപാട്.

പല സൗദി അറേബ്യൻ ക്ലബ്ബുകളും താരത്തിനെ സമീപിച്ചിരുന്നു.എന്നാൽ ഈ പ്രായത്തില്‍ തന്നെ  മിഡിൽ ഈസ്റ്റിലേക്ക് മാറുന്നത് അത്ര നന്നായിരിക്കില്ല  എന്നായിരുന്നു അദ്ദേഹത്തിന്റെ അപ്പോഴത്തെ തീരുമാനം.മുണ്ടോ ഡിപോർട്ടീവോയുടെ അഭിപ്രായത്തിൽ, കെസ്സി ഇപ്പോൾ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന്റെ ട്രാന്‍സ്ഫര്‍  ലക്ഷ്യമായി മാറിയിരിക്കുന്നു.താരത്തിന് സീരി എ യില്‍ നല്ല ആരാധകര്‍ ഉണ്ട്.എസി മിലാനില്‍ കളിച്ച താരത്തിനെ വാങ്ങാന്‍ പണ്ട് ഇന്‍റര്‍ മിലാനും ശ്രമം നടത്തിയിരുന്നു.താരത്തിനെ പോള്‍  പോഗ്ബക്ക് പകരം കളിപ്പിക്കാന്‍ ആണ് കോച്ച് അലെഗ്രിയുടെ തീരുമാനം.

Leave a comment