പൊളിച്ചടുക്കി യുണൈറ്റഡ് യുവ താരങ്ങള്‍ ; വിജയത്തോടെ പ്രീ സീസണ്‍ ആരംഭിച്ച് ചെകുത്താന്‍മാര്‍
ബുധനാഴ്ച ഓസ്‌ലോയിലെ ഉള്ളേവൽ സ്റ്റേഡിയത്തിൽ ലീഡ്‌സ് യുണൈറ്റഡിനെ 2-0ന് തോൽപ്പിച്ച് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രീ സീസണ്‍ കാമ്പെയിന്‍ ആരംഭിച്ചു.ആദ്യ പകുതിയില്‍ സീനിയര്‍ താരങ്ങളെയും രണ്ടാം പകുതിയില്‍ ജൂനിയര്‍ താരങ്ങളെയുമാണ് ടെന്‍ ഹാഗ് കളിപ്പിച്ചത്.എന്നാല്‍ അദ്ധേഹത്തെ അതിശയിപ്പിച്ച് കൊണ്ട് രണ്ടു ഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍!!!!
67 ആം മിനുട്ടില്‍ ഫ്രഞ്ച് താരമായ നോയം എമറന്‍ ആണ് യുണൈറ്റഡിന് വേണ്ടി ലീഡ് നേടി കൊടുത്തത്.81-ാം മിനിറ്റിൽ മറ്റൊരു യുവ താരമായ ജോ ഹഗിലിനെ കൊണ്ട് ഗോള്‍ അടിപ്പിച്ചതും എമറന്‍ തന്നെ.യുവ താരങ്ങളുടെ പ്രകടനത്തില്‍ കോച്ച് വളരെ അധികം തൃപ്തന്‍ ആണ്.യുണൈറ്റഡിന്റെ പ്രമുഖ സൈനിങ്ങ് ആയ മേസന്‍ മൗണ്ട് ആദ്യ പകുതിയില്‍ കളിച്ചിരുന്നു.അടുത്ത പ്രീ സീസന്‍ ഫ്രന്റ്ലി മത്സരത്തില്‍ സ്കോട്ട്ലാന്‍ഡില്‍ വെച്ച് യുണൈട്ടഡ് ഫ്രഞ്ച് ക്ലബ് ആയ ലിയോണിനെ നേരിടും.






































