അർജന്റീനയുടെ ലോകകപ്പ് ജേതാവായ ഗോളി എമിലിയാനോ മാർട്ടിനെസ് കൊൽക്കത്തയിലെത്തി
അർജന്റീനയുടെ 2022 ഫിഫ ലോകകപ്പ് നേടിയ ടീമിൻറെ ഗോൾകീപ്പർ അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി തിങ്കളാഴ്ച കൊൽക്കത്തയിലെത്തി.
ഇന്ത്യ സന്ദർശിക്കുന്ന നിലവിലെ ലോകകപ്പ് ജേതാക്കളിൽ ഒരാളായ ആസ്റ്റൺ വില്ല താരം തിങ്കളാഴ്ച വൈകുന്നേരം കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങി.
“ഞാൻ ശരിക്കും ആവേശത്തിലാണ്, വലിയ സന്തോഷം തോന്നുന്നു. അതൊരു സ്വപ്നമായിരുന്നു (ഇന്ത്യയിലേക്ക് വരുന്നത്). ഇന്ത്യയിലേക്ക് വരുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു, ഇവിടെയെത്തിയതിൽ സന്തോഷമുണ്ട്, ”മാർട്ടിനസ് വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിങ്കളാഴ്ച കൊൽക്കത്തയിലെത്തിയ മാർട്ടിനെസിന് അർജന്റീനയുടെ ആരാധകർ ഉജ്ജ്വല സ്വീകരണം നൽകി.
2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഗോൾഡൻ ഗ്ലോവ് നേടിയ മാർട്ടിനെസ് ഫൈനലിലെ ടൈബ്രേക്കറിൽ ചില വലിയ സേവുകൾ പുറത്തെടുത്തു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബഗാന്റെ ‘പെലെ-മറഡോണ-സോബേഴ്‌സ് ഗേറ്റ്’ അദ്ദേഹം ഉദ്ഘാടനം ചെയ്യും..






































