ഐസിസി യോഗ്യതാ മത്സരത്തിൽ സിംബാബ്വെയ്ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ ജയ൦ സ്വന്തമാക്കി ശ്രീലങ്ക
ക്വീൻസ് സ്പോർട്സ് ക്ലബ്ബിൽ നടന്ന യോഗ്യതാ ടൂർണമെന്റിന്റെ സൂപ്പർ സിക്സ് ഘട്ടത്തിൽ സിംബാബ്വെയ്ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ സമഗ്ര വിജയ൦ ശ്രീലങ്ക സ്വന്തമാക്കി. മഹേഷ് തീക്ഷണയുടെ ഉജ്ജ്വലമായ നാല് വിക്കറ്റ് നേട്ടവും പാത്തും നിസ്സാങ്കയുടെ അപരാജിത സെഞ്ച്വറിയും ശ്രീലങ്ക 2023 ലെ പുരുഷ ഏകദിന ലോകകപ്പിൽ ഇടം നേടി. ബാറ്റിങ്ങിലും ബൗളിങ്ങിലും ശ്രീലങ്ക മികച്ച പ്രകടനം ആണ് നടത്തിയത്.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക സിംബാബ്വെ 32.2 ഓവറിൽ 165 റൺസിന് ഓൾഔട്ടാക്കി. സിംബാബ്വെയ്ക്ക് വേണ്ടി ഷോൺ വില്യംസ് 56 റൺസ് നേടിയപ്പോൾ സിക്കന്ദർ റാസ 31 റൺസ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി മഹേഷ് തീക്ഷണ 4 വിക്കറ്റ് നേടിയപ്പോൾ ദിൽഷൻ മധുശങ്ക 3 വിക്കറ്റ് നേടി. 166 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 33.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. നിസ്സാങ്ക പുറത്താകാതെ 101 നേടിയപ്പോൾ റിചാർവ എൻഗർവ 30 റൺസ് നേടി






































