Cricket Top News

ഏകദിന ലോകകപ്പ് യോഗ്യത: ദിപേന്ദ്ര സിംഗ് ഐറിയുടെ നേതൃത്വത്തിൽ നേപ്പാളിന് യുഎഇയ്‌ക്കെതിരെ മൂന്ന് വിക്കറ്റ് ജയം.

July 3, 2023

author:

ഏകദിന ലോകകപ്പ് യോഗ്യത: ദിപേന്ദ്ര സിംഗ് ഐറിയുടെ നേതൃത്വത്തിൽ നേപ്പാളിന് യുഎഇയ്‌ക്കെതിരെ മൂന്ന് വിക്കറ്റ് ജയം.

 

ഞായറാഴ്‌ച തകാഷിംഗ സ്‌പോർട്‌സ് ക്ലബിൽ നടന്ന പുരുഷ ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ഏഴാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് സെമിഫൈനലിൽ 85 പന്തിൽ പുറത്താകാതെ 79 റൺസെടുത്ത ദിപേന്ദ്ര സിംഗ് ഐറിയുടെ മികവിൽ നേപ്പാൾ യുഎഇയ്‌ക്കെതിരെ മൂന്ന് വിക്കറ്റ് ജയം നേടി.

ആദ്യം ബാറ്റ് ചെയ്ത യുഎഇ 46.5 ഓവറിൽ 181 റൺസ് നേടി. വൃത്യ അരവിന്ദ് 44, രോഹൻ മുസ്തഫ 35 ഇനിഅവരുടെ മികവിലാണ് അവർ 150 കടന്നത്. നേപ്പാളിന് വേണ്ടി സന്ദീപ് ലാമിച്ചനെ 3 വിക്കറ്റ് നേടിയപ്പോൾ , കരൺ കെസിയും മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ നേപ്പാൾ 43.2 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വാന്തമാക്കി. ദീപേന്ദ്ര സിംഗ് ഐറി പുറത്താകാതെ 79 റൺസ് നേടിയപ്പോൾ , കുശാൽ ജാദുള്ള 35 റൺസുമായി മികച്ച പിന്തുണ നൽകി.

Leave a comment