ഏകദിന ലോകകപ്പ് യോഗ്യത: സീൻ വില്യംസിന്റെ സെഞ്ചുറിയിൽ ഒമാനെതിരെ സിംബാബ്‌വെയ്ക്ക് 14 റൺസിൻറെ ജയം
ഏകദിന ലോകകപ്പ് യോഗ്യത മൽസരത്തിൽ ഇന്നലെ സിംബാബ്‌വെ ഓമനെ തോൽപ്പിച്ചു. 14 റൺസിനായിരുന്നു വിജയം. തകർപ്പൻ പ്രകടനം ആണ് സിംബാബ്‌വെ നടത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും അവർക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 332 റൺസ് നേടി. സീൻ വില്യംസിന്റെ ഗംഭീരമായ 142 റൺസ് സിംബാബ്‌വെയെ മികച്ച സ്കോറിലേക്ക് നയിച്ചു. 14 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്ങ്സ്. പുറത്താകാതെ 43 റൺസും ലൂക്ക് ജോങ്‌വെയുടെയും സിക്കന്ദർ റാസയുടെയും 42 റൺസിന്റെ പിന്തുണയോടെ സിംബാബ്‌വെ 332/7 എന്ന നിലയിലെത്തി.ഒമാന് വേണ്ടി ഫയാസ് ബട്ട് 4 വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ മികച്ച പ്രകടനം ആണ് നടത്തിയത്.കശ്യപ് പ്രജാപതിയുടെ സെഞ്ചുറിയുടെ ബലത്തിൽ അവർ മികച്ച പ്രകടനം നടത്തിയെങ്കിലും വിജയിക്കാൻ ആയില്ല. ഒമാൻ അമ്പത് ഓവറിൽ 318/9 എന്ന നിലയിൽ ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചു.കശ്യപിനെ കൂടാതെ അയാൻ ഖാൻ 47 റൺസ് നേടി. സിംബാബ്‌വെയ്ക്കായി ബ്ലെസിംഗ്,ചതാര എന്നിവർ 3 വിക്കറ്റ് വീതം നേടി.