തുടർച്ചയായി മൂന്നാം തവണയും അഞ്ച് വിക്കറ്റുമായി വനിന്ദു ഹസരംഗ : അയർലൻഡിനെതിരെ തകർപ്പൻ ജയവുമായി ശ്രീലങ്ക
ലെഗ് സ്പിന്നർ വനിന്ദു ഹസരംഗ തുടർച്ചയായി മൂന്നാം തവണ അഞ്ച് വിക്കറ്റ് വീഴ്ത്തി, ഓപ്പണർ ദിമുത് കരുണരത്‌നെയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ അയർലൻഡിനെതിരായ ഗ്രൂപ്പ് ബി മത്സരത്തിൽ 133 റൺസിന്റെ തകർപ്പൻ ജയത്തോടെ ശ്രീലങ്ക ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ സൂപ്പർ സിക്സിൽ എത്തി. മികച്ച പ്രകടനം ആണ് ശ്രീലങ്ക നടത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.5 ഓവറിൽ 325 റൺസിന് ഓൾഔട്ട് ആയി. ദിമുത് കരുണരത്നെ 103, സദീര സമരവിക്രമ 82 എന്നിവരുടെ മികവിൽ ആണ് ശ്രീലങ്ക കൂറ്റൻ സ്‌കോർ നേടിയത്. അയർലൻഡിനായി
മാർക്ക് അഡയർ 4 വിക്കറ്റ് നേടിയപ്പോൾ ബാരി മക്കാർത്തി 3 വിക്കറ്റ് സ്വന്താമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിനെ 31 ഓവറിൽ 192 റൺസിന് ശ്രീലങ്ക ഓൾഔട്ട് ആക്കി. അയർലൻഡിന് വേണ്ടി കർട്ടിസ് 39 റൺസ് നേടിയപ്പോൾ, ഹാരി 33 റൺസ് നേടി. ടി. ഹസരംഗ 5 വിക്കറ്റ് നേടിയപ്പോൾ മഹേഷ് തീക്ഷണ 2 വിക്കറ്റ് നേടി.






































