Cricket Top News

വെടിക്കെട്ടുമായി റാസ : ഏകദിന ഡബ്ള്യുസി യോഗ്യതാ മത്സരത്തിൽ നെതർലൻഡിനെതിരെ സിംബാബ്‌വെയ്ക്ക് തകർപ്പൻ ജയം

June 21, 2023

author:

വെടിക്കെട്ടുമായി റാസ : ഏകദിന ഡബ്ള്യുസി യോഗ്യതാ മത്സരത്തിൽ നെതർലൻഡിനെതിരെ സിംബാബ്‌വെയ്ക്ക് തകർപ്പൻ ജയം

 

ഷോൺ വില്യംസിന്റെയും സിക്കന്ദർ റാസയുടെയും കുറ്റമറ്റ പ്രകടനത്തിൽ നെതർലൻഡിനെതിരെ 40.5 ഓവറിൽ 316 റൺസ് വിജയലക്ഷ്യം പിന്തുടരാൻ സിംബാബ്‌വെയെ സഹായിച്ചു. വെടിക്കെട്ട് ബാറ്റിംഗ് ആണ് രണ്ട് ടീമുകളും നടത്തിയത്. വില്യംസ് 58 പന്തിൽ 91 റൺസ് നേടിയപ്പോൾ റാസ 54 പന്തിൽ പുറത്താകാതെ 102 റൺസ് നേടി സിംബാബ്‌വെയ്ക്ക് തുടർച്ചയായ രണ്ടാം ജയം സമ്മാനിച്ചു. സിംബാബ്‌വെയ്‌ക്കായി എക്കാലത്തെയും വേഗമേറിയ ഏകദിന സെഞ്ച്വറി നേടിയ റാസ, ഒരു സിക്‌സോടെ വിജയ റൺസ് നേടിയപ്പോൾ, ഏകദിനത്തിലെ അവരുടെ മൂന്നാമത്തെ വിജയകരമായ ചേസ് ആയിരുന്നു ഇത്. ഈ വിജയത്തോടെ സൂപ്പർ സിക്സിൽ ഇടം നേടാനുള്ള അവകാശവാദം ഒന്നുകൂടി ഉയർത്തി.

ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ് മികച്ച ബാറ്റിംഗ് ആണ് പുറത്തെടുത്തത്.അവർ അമ്പത് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് നേടി. മികച്ച തുടക്കാംന് അവർക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ അവർ 120 റൺസ് നേടി. അതിൽ വിക്രംജിത് സിംഗ് 88 റൺസ് നേടിയപ്പോൾ മാക്സ് 59 റൺസ് നേടി. പിന്നീട് നായകൻ സ്‌കോട്ട് 83 റൺസ് നേടി ടീമിനെ മികച്ച നിലയിൽ എത്തിച്ചു. സിംബാബ്‌വെയെക്ക് വേണ്ടി റിച്ചാർഡ് രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെയെക്കും മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ജോയ്‌ലോർഡ് ഗംബി(40) ക്രെയ്ഗ് എർവിൻ(50) എന്നിവർ ചേർന്ന് 80 റൺസ് നേടി. പിന്നീട് വില്യംസും റാസയും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Leave a comment