യൂറോ 2024 ക്വാളിഫയേര്‍സ് ; ബോസ്നിയയെ നേരിടാന്‍ പോര്‍ച്ചുഗല്‍
ശനിയാഴ്ച രാത്രി ബോസ്നിയ-ഹെർസഗോവിനയെ സ്വാഗതം ചെയ്യുമ്പോൾ പോർച്ചുഗൽ യൂറോ 2024 യോഗ്യതാ മത്സരങ്ങളിൽ തുടര്‍ച്ചയായ മൂന്നാം ജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ്.ഇതുവരെയുള്ള ലിച്ചെൻസ്റ്റീനെയും ലക്സംബർഗിനെയും തോൽപ്പിച്ച് ആറ് പോയിന്റുമായി പറങ്കിപ്പട ജെ ഗ്രൂപ്പിൽ ഒന്നാമതാണ്, അതേസമയം ബോസ്നിയ അവരുടെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് നേടി മൂന്നാം സ്ഥാനത്താണ്.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലിനു ബെന്‍ഫിക്കയിലെ ലിസ്ബോ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.ലോകക്കപ്പില്‍ മൊറോക്കോക്കെതിരെ തോല്‍വി നേരിട്ട പോര്‍ച്ചുഗല്‍ തങ്ങളുടെ ഹെഡ് കോച്ച് ആയ സാന്റോസിനെ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു.മുന്‍ ബെല്‍ജിയം മാനേജര്‍ ആയ റോബര്‍ട്ടോ മാര്‍ട്ടിനെസ് ആണ് നിലവിലെ പോര്‍ച്ചുഗല്‍ മാനേജര്‍.അദ്ദേഹത്തിന് കീഴില്‍ കളിച്ച രണ്ടു കളികളും ജയിച്ച പോര്‍ച്ചുഗല്‍ നിലവില്‍ മികച്ച ഫോമില്‍ ആണ്.ഇത് കൂടാതെ നിലവില്‍ മികച്ച ഫോമില്‍ ഉള്ള ബേര്ണാര്ഡോ സില്‍വയുടെ മുന്നേറ്റ നിരയില്‍ ഉള്ള സാന്നിധ്യവും പറങ്കികളെ കൂടുതല്‍ അപകടക്കാരികള്‍ ആക്കുന്നു.