Foot Ball International Football Top News

ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പ്‌ ; ലെബനന്‍ – ഇന്ത്യ മത്സരം സമനിലയില്‍

June 16, 2023

ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പ്‌ ; ലെബനന്‍ – ഇന്ത്യ മത്സരം സമനിലയില്‍

വ്യാഴാഴ്ച (ജൂൺ 15) ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ലെബനനെതിരെ ഇന്ത്യൻ പുരുഷ ടീം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.ഗെയിം വിജയിക്കാനുള്ള അവസരങ്ങള്‍ നിരവധി ലഭിച്ചു എങ്കിലും പോസ്റ്റിനു മുന്നില്‍ ക്ലിനികല്‍ ആവാന്‍ ഇരു ടീമുകളുടെ മുന്നേറ്റ നിരക്കും സാധിച്ചില്ല.

Lebanon holds India to goalless draw in final group stage match of  Intercontinental Cup 2023

ഇന്നലെ പകല്‍ നടന്ന മത്സരത്തില്‍  മംഗോളിയയെ 1-0ന് വനുവാട്ടു തോൽപ്പിച്ചത്തോടെ കളി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലെബനൻ ഇന്റർകോണ്ടിനെന്റൽ ഫൈനല്‍ കളിക്കാനുള്ള യോഗ്യത നേടിയിരുന്നു.ഇന്ത്യയും ലെബനനും ജൂണ്‍ പതിനെട്ടിന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ടൂര്‍ണമെന്‍റ് ഫൈനലില്‍ വീണ്ടും ഏറ്റുമുട്ടിയെക്കും.ഫൈനല്‍ യോഗ്യത മത്സരത്തിനു മുന്നേ തന്നെ നേടിയതിനാല്‍ ഇന്ത്യന്‍ ലൈനപ്പില്‍ നിരവധി മാറ്റങ്ങള്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് വരുത്തിയിരുന്നു.സുനിൽ ഛേത്രിയും ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവും ഇന്നലെ ടീമില്‍ ഉണ്ടായിരുന്നില്ല.ചേത്രിയുടെ അഭാവത്തില്‍ സന്ദേശ് ജിംഗൻ ആയിരുന്നു ക്യാപ്റ്റന്റെ ആംബാൻഡ് അണിഞ്ഞത്.

Leave a comment