Cricket Top News

ടിഎൻപിഎൽ 2023: ചെപ്പോക്ക് സൂപ്പർ ഗില്ലീസ് സേലം സ്‌പാർട്ടൻസിനെ 52 റൺസിന് തോൽപ്പിച്ചു

June 14, 2023

author:

ടിഎൻപിഎൽ 2023: ചെപ്പോക്ക് സൂപ്പർ ഗില്ലീസ് സേലം സ്‌പാർട്ടൻസിനെ 52 റൺസിന് തോൽപ്പിച്ചു

 

ചൊവ്വാഴ്‌ച കോയമ്പത്തൂരിൽ സേലം സ്‌പാർട്ടൻസിനെതിരെ 52 റൺസിന്റെ വിജയത്തോടെ നിലവിലെ ചാമ്പ്യരും നാല് തവണ ജേതാവുമായ ചെപ്പോക്ക് സൂപ്പർ ഗില്ലീസ് അതിന്റെ തമിഴ്‌നാട് പ്രീമിയർ ലീഗ് പ്രചാരണത്തിന് നല്ല തുടക്കം കുറിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെപ്പോക്ക് ഓപ്പണർ പ്രദോഷ് രഞ്ജൻ പോളിന്റെ തകർപ്പൻ പ്രകടന൦ നടത്തി. അദ്ദേഹം 88 (55 പന്ത്, 12 ബൗണ്ടറി, 1 സിക്‌സ്) റൺസ് നേടി, സഞ്ജയ് യാദവിന്റെ (12 പന്തിൽ 31 നോട്ടൗട്ട്) എന്നിവരുടെ മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് എന്ന കൂറ്റൻ സ്‌കോർ നേടി. മറുപടി ബാറ്റിങ്ങിൽ സൂപ്പർ ഗില്ലീസ് ബൗളിംഗ് ഡിപ്പാർട്ട്‌മെന്റ് അച്ചടക്കമുള്ള പ്രകടനവുമായി സ്പാർട്ടൻസിനെ ഒമ്പതിന് 165 എന്ന നിലയിൽ ഒതുക്കി.

എംഡി അദ്‌നാൻ ഖാൻ (15 പന്തിൽ 47 നോട്ടൗട്ട്, 1 ബൗണ്ടറി, 6 സിക്‌സ്) വൈകി വെടിക്കെട്ട് നടത്തിയെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിൻറെ പ്രകടനം കൂടി ഇല്ലായിരുന്നെങ്കിൽ സേലത്തിന് നാണംകെട്ട തോൽവി നേരിടേണ്ടി വന്നേനെ.

സ്‌കോറുകൾ: ചെപ്പോക്ക് സൂപ്പർ ഗില്ലീസ് 20 ഓവറിൽ 217/5 (പ്രദോഷ് രഞ്ജൻ പോൾ 88, നാരായൺ ജഗദീശൻ 35, സഞ്ജയ് യാദവ് 31*, സണ്ണി സന്ധു 2/32). സേലം സ്‌പാർട്ടൻസ് 165/9 20 ഓവറിൽ (അദ്‌നാൻ 47*. റോക്കി ഭാസ്‌കർ 2/13, വിജു അരുൾ 2/18, ബാബ അപരാജിത്ത് 2/28)

Leave a comment