Cricket Top News

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയെ 209 റൺസിന് തോൽപ്പിച്ച് കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ

June 11, 2023

author:

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയെ 209 റൺസിന് തോൽപ്പിച്ച് കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ

 

ഞായറാഴ്ച നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ ഓസ്‌ട്രേലിയ 209 റൺസിന് വിജയിച്ച് കിരീടം സ്വന്തമാക്കി, രണ്ട് തവണയും ഫൈനലിൽ എത്തിയ ഇന്ത്യക്ക് ഇത്തവണയും വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. അവസാന ദിവസത്തെ അത്ഭുതം കാണിക്കുമെന്ന ഇന്ത്യൻ പ്രതീക്ഷകളെ ഓസ്‌ട്രേലിയൻ ബൗളർമാർ തകർത്തു.

ഓസ്‌ട്രേലിയ ഉയർത്തിയ 444 വിജയലക്ഷ്യം മറികടക്കാൻ അവസാന ദിനം 280 റൺസ് നേടേണ്ടതുണ്ട്, 164/3 എന്ന നിലയിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിക്കാൻ ഇറങ്ങിയ വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

സ്‌കോട്ട് ബൊലാൻഡും അദ്ദേഹത്തിന്റെ സഹ ഓസ്‌ട്രേലിയൻ ബൗളർമാരും ഇന്ത്യൻ ബാറ്റിംഗ് ഓർഡറിനെ കീറിമുറിച്ച് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ടീമിനെ 234 റൺസിന് പുറത്താക്കുകയും ഉച്ചഭക്ഷണ ഇടവേളയ്ക്ക് മുമ്പ് വിജയം സ്വന്തമാക്കുകയും ചെയ്തതോടെ ഓവലിലെ ആവേശഭരിതരായ ആരാധകർ നിശബ്ദരും നിരാശരുമായി. മത്സരത്തിന്റെ അവസാന ദിനം വെറും 70 റൺസ് നേടിയപ്പോൾ അവസാന ഏഴ് വിക്കറ്റുകൾ ഇന്ത്യൻ താരങ്ങൾക്ക് നഷ്ടമായി. 49 റൺസ് എടുത്ത കൊഹ്‌ലി ആണ് ടോപ് സ്‌കോറർ. രഹാനെ 46 റൺസ് നേടി.

Leave a comment