Cricket Top News

ഡബ്ല്യുടിസി ഫൈനൽ: ഇന്ത്യ 296ന് പുറത്ത്, ഓസ്‌ട്രേലിയയ്ക്ക് കൂറ്റൻ ലീഡ്

June 9, 2023

author:

ഡബ്ല്യുടിസി ഫൈനൽ: ഇന്ത്യ 296ന് പുറത്ത്, ഓസ്‌ട്രേലിയയ്ക്ക് കൂറ്റൻ ലീഡ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിന്റെ മൂന്നാം ദിനമായ വെള്ളിയാഴ്ച ഓസ്‌ട്രേലിയയ്ക്ക് 173 റൺസിന്റെ കൂറ്റൻ ലീഡ് നൽകി ഇന്ത്യ അവരുടെ ഒന്നാം ഇന്നിംഗ്‌സിൽ 296 റൺസിന് ഓൾഔട്ടായി. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ 23/1 എന്ന നിലയിൽ ആണ്. ഇപ്പോൾ ഓസ്‌ട്രേലിയക്ക് 196 റൺസിന്റെ ലീഡ് ഉണ്ട്.

ഇന്ത്യക്കായി, തിരിച്ചുവരവ് താരം അജിങ്ക്യ രഹാനെ 129 പന്തിൽ 89 റൺസ് നേടി, രണ്ടാം ദിനത്തിൽ രവീന്ദ്ര ജഡേജ 51 പന്തിൽ 48 റൺസ് നേടിയ ശേഷം ഷാർദുൽ താക്കൂർ 109 പന്തിൽ 51 റൺസ് നേടി.

ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 469ന് ഓൾഔട്ടായപ്പോൾ സ്മിത്തും ട്രാവിസ് ഹെഡും മികച്ച പ്രകടനം നടത്തി ടീമിനെ മികച്ച നിലയിൽ എത്തിച്ചു. 151 ന് അഞ്ച് എന്ന നിലയിൽ ആണ് ഇന്ത്യ ഇന്ന് ഇന്നിങ്ങ്സ് ആരംഭിച്ചു. ഇന്ത്യയ്ക്ക് തുടക്കത്തിലേ കെഎസ് ഭരത് നഷ്ടമായെങ്കിലും ഏഴാം വിക്കറ്റിൽ 109 റൺസ് കൂട്ടിച്ചേർത്ത രഹാനെയും താക്കൂറും ഓവലിൽ ഫോളോ ഓൺ ഒഴിവാക്കാൻ ടീമിനെ സഹായിച്ചു. എന്നാൽ, ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായി. ഓസ്‌ട്രേലിയയ്‌ക്കായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്ക്, സ്‌കോട്ട് ബോൾണ്ട്, കാമറൂൺ ഗ്രീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Leave a comment