EPL 2022 European Football Foot Ball International Football Top News

ഇനിയേസ്റ്റയുടെ ടീമിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് ബാഴ്സ

June 7, 2023

ഇനിയേസ്റ്റയുടെ ടീമിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് ബാഴ്സ

ഇന്നലെ ടോക്കിയോയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് വിസല്‍ കൊബെയെ ബാഴ്സലോണ പരാജയപ്പെടുത്തി.ബാഴ്സ ഇതിഹാസം ആയ അന്ദ്രേസ് ഇനിയേസ്റ്റയുടെ കൊബെക്ക് വേണ്ടിയുള്ള അവസാന മത്സരം ആയിരുന്നു ഇത്.ബാഴ്സയിലെക്ക് വിന്‍റെര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വന്ന ജൂലിയന്‍ അറൂഹോ ഇന്നലെ ടീമിന് വേണ്ടി തന്‍റെ അരഞ്ഞേറ്റം പൂര്‍ത്തിയാക്കി.90 മിനുട്ടും കളിച്ച താരത്തിനു അടുത്ത സീസണ്‍ മുതല്‍ ആദ്യ ടീമില്‍ കളിക്കാനുള്ള അവസരം സാവി നല്‍കിയേക്കും.

 

 

 

ആദ്യ ടീമില്‍ കളിക്കാന്‍ സമയം ലഭിക്കാത്ത കെസ്സി,എറിക് ഗാര്‍സിയ എന്നിവര്‍ ആയിരുന്നു ഇന്നലെ ബാഴ്സക്ക് വേണ്ടി സ്കോര്‍ ചെയ്തത്.ഇരുവര്‍ക്കും അസിസ്റ് നല്‍കിയത് ആകട്ടെ കഴിഞ്ഞ സീസന്‍ മുഴുവന്‍ ബെഞ്ചില്‍ ഇരുന്ന സ്പാനിഷ് യുവ മിഡ്ഫീല്‍ഡര്‍ ആയ പാബ്ലോ ടോറെയും. ബാഴ്സയുടെ ജൂണിയര്‍ ടീമില്‍ നിന്ന് പോ പ്രിം, ഡാനി റോഡ്രിഗസ്, മാർക്ക് ജിയുയി, ഹെക്ടർ ഫോർട്ട്, ഉനായ് ഹെർണാണ്ടസ് എന്നീ താരങ്ങളും ഇന്നലെ ജപ്പാനീസ് ടീമിനെതിരെ കളിക്കാന്‍ ഇറങ്ങിയിരുന്നു.

Leave a comment