European Football Foot Ball International Football Top News

അവസാന ലീഗ് മത്സരത്തില്‍ സെള്‍ട്ട വിഗോക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ബാഴ്സലോണ

June 5, 2023

അവസാന ലീഗ് മത്സരത്തില്‍ സെള്‍ട്ട വിഗോക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ബാഴ്സലോണ

ലാലിഗ  ചാമ്പ്യൻമാരായ ബാഴ്‌സലോണ  സെൽറ്റ വിഗോയോട് 2-1 തോൽവിയോടെ കാമ്പെയ്‌ൻ അവസാനിപ്പിച്ചു.ജയത്തോടെ സെള്‍ട്ട വിഗോ പതിനേഴില്‍ നിന്നും പതിമൂന്നാം സ്ഥാനത്തേക്ക് കയറി,റിലഗേഷന്‍ ഭീഷണി ഒഴിവാക്കി.ബാഴ്സക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയത് യുവ താരമായ അന്‍സു ഫാട്ടിയാണ്.കഴിഞ്ഞ നാല് മത്സരത്തില്‍ മൂന്നെണത്തില്‍ പരാജയപ്പെട്ട ബാഴ്സ പത്ത് പോയിന്റ്‌ ലീഡില്‍ ആണ് ലാലിഗ കിരീടം ഉയര്‍ത്തിയത്.

Barcelona players ratings vs Celta Vigo: Raphinha flops as toothless La  Liga champions suffer final day defeat | Goal.com US

 

മിഡ്ഫീല്‍ഡര്‍ ഗാബ്രി വിയേഗ രണ്ടു പകുതികളിലും സെള്‍ട്ടക്ക് വേണ്ടി ഓരോ ഗോള്‍ വീധം നേടി. സെള്‍ട്ട തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷ നേടിയപ്പോള്‍ ലാലിഗയില്‍ നിന്ന് റിലഗേഷന്‍ സോണില്‍ പെട്ടുപോയത്  ബ്രസീലിയന്‍ റൊണാള്‍ഡോയുടെ ഉടമസ്ഥതയില്‍ ഉള്ള റയല്‍ വലഡോളിഡ്,ബാഴ്സയുടെ നഗര വൈരികള്‍ ആയ എസ്പ്യനോള്‍,എല്‍ഷെ എന്നീ ക്ലബുകള്‍  ആണ്.

Leave a comment