EPL 2022 European Football Foot Ball International Football Top News

റയലില്‍ ബെന്‍സെമ യുഗത്തിന് അന്ത്യം !!!!

June 4, 2023

റയലില്‍ ബെന്‍സെമ യുഗത്തിന് അന്ത്യം !!!!

ദിവസങ്ങളോളം ആരാധകരെയും ക്ലബ് അധികൃതരെയും മുള്‍മുനയില്‍ നിര്‍ത്തിയ ബെന്‍സെമ ട്രാന്‍സ്ഫര്‍ നാടകത്തിന് അന്ത്യം സംഭവിച്ചിരിക്കുന്നു.കുറച്ചു മിനുട്ടുകള്‍ക്ക് മുന്നേ താരം റയലില്‍ നിന്ന് പോകുകയാണ് എന്ന് ക്ലബ് തങ്ങളുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ അറിയിച്ച് കഴിഞ്ഞിരിക്കുന്നു.ട്രാന്‍സ്ഫര്‍ വിദഗ്ദന്‍ ആയ ഫാബ്രിസിയോ റൊമാനോയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

താരത്തിനു റയല്‍ ജൂണ്‍ ആറിനു ഫെയര്‍വെല്‍ നല്‍കിയേക്കും.നിലവിലെ സാഹചര്യം അനുസരിച്ച് താരം സൗദി ക്ലബ്‌ ആയ അല്‍ ഇത്തിഹാദിലേക്ക് പോകാന്‍ സാധ്യത. റൊണാള്‍ഡോക്കൊപ്പം റയലില്‍ ചേര്‍ന്ന ബെന്‍സി ക്ലബിന് വേണ്ടി 643 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.300 ല്‍ അധികം ഗോള്‍ ക്ലബിന് വേണ്ടി നേടിയ താരം അഞ്ച് ചാമ്പ്യന്‍സ് ലീഗ്,നാല് ലീഗ് ടൈറ്റില്‍ , മൂന്നു കോപ ഡേല്‍ റിയ എന്നിവ നേടിയിട്ടുണ്ട്.കഴിഞ്ഞ സീസണില്‍ റയലിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച താരത്തിന് ബലോന്‍ ഡി ഓര്‍ ലഭിച്ചിരുന്നു.

Leave a comment