Tennis Top News

ഫ്രഞ്ച് ഓപ്പണിൽ അരിന സബലെങ്കയും കാർലോസ് അൽകാരസും മൂന്നാം റൗണ്ടിൽ കടന്നു

June 2, 2023

author:

ഫ്രഞ്ച് ഓപ്പണിൽ അരിന സബലെങ്കയും കാർലോസ് അൽകാരസും മൂന്നാം റൗണ്ടിൽ കടന്നു

 

ലോക രണ്ടാം നമ്പർ വനിതാ ടെന്നീസ് താരം അരിന സബലെങ്കയും പുരുഷന്മാരുടെ ടോപ് സീഡ് കാർലോസ് അൽകാരസും ഫ്രഞ്ച് ഓപ്പണിന്റെ (റോളണ്ട് ഗാരോസ്) മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

2023 ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ ബെലാറസിൽ നിന്നുള്ള സബലെങ്ക, പാരീസിലെ കോർട്ട് സുസെയ്‌നെ-ലെങ്‌ലെനിൽ നടന്ന തന്റെ രണ്ടാം റൗണ്ട് മത്സരത്തിൽ സ്വന്തം നാട്ടുകാരിയായ ഐറിന ഷൈമാനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് 7-5, 6-2 പരാജയപ്പെടുത്തി.

പുരുഷവിഭാഗത്തിൽ, 2022 ലെ യുഎസ് ഓപ്പൺ ചാമ്പ്യനായ സ്പെയിനിന്റെ അൽകാരാസ്, കോർട്ട് ഫിലിപ്പ്-ചാട്രിയറിൽ നാല് സെറ്റുകൾക്ക് — 6-1, 3-6, 6-1, 6-2 –ന് ജാപ്പനീസ് എതിരാളിയായ ടാരോ ഡാനിയലിനെ തോൽപിച്ചു. ഇരുവരുടെയും മൂന്നാം റൌണ്ട് മഅൽസരം ഇന്ന് നടക്കും . ഫ്രഞ്ച് ഓപ്പൺ ജൂൺ 11 വരെ നീളും.

Leave a comment