ഇരട്ട ഗോള്‍ കണ്ടെത്തി അന്‍സു ; മല്ലോര്‍ക്കക്കെതിരെ ക്ലീന്‍ ചീട്ട് വിജയവുമായി ബാഴ്സ
തങ്ങളുടെ അവസാന ഹോം ഗെയിമില്‍ ബാഴ്സലോണ ദുര്‍ബലര്‍ ആയ മല്ലോര്‍ക്കയേ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു.തുടര്‍ച്ചയായ രണ്ടു തോല്‍വി നേരിട്ട ടീമിന് ഇപ്പോള്‍ നേടിയ ഈ വിജയം ആശ്വാസം നല്‍കുന്നു.തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച ബാഴ്സ ആദ്യ മിനുട്ടില്‍ തന്നെ ലീഡ് നേടി.യുവ താരം അന്‍സു ഫാട്ടി ഗാവി നല്‍കിയ പാസിലൂടെ മല്ലോര്‍ക്കയുടെ വല കണ്ടെത്തി.
![Barcelona vs Mallorca live online: Busquets, Jordi Alba, score, stats and updates, LaLiga - AS USA](https://img.asmedia.epimg.net/resizer/9xvEu6FsIGeG8BNK88dRAaZYKmQ=/1472x1104/filters:focal(1139x536:1149x546)/cloudfront-eu-central-1.images.arcpublishing.com/diarioas/GEXBRXQ6FHX56ZG3MVK7MJJVBM.jpg)
24 ആം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയുടെ ഒരു മികച്ച പാസില്‍ വീണ്ടും ഗോള്‍ കണ്ടെത്തി കൊണ്ട് അന്‍സു ഡബിള്‍ നേടി.പിന്നീട് പല അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും ഒന്നും ഗോള്‍ ആക്കി മാറ്റാന്‍ ബാഴ്സക്ക് കഴിഞ്ഞില്ല.ആദ്യ ഗോളിന് വഴിയൊരുക്കിയ ഗാവി 70 ആം മിനുട്ടില്‍ ഒരു മികച്ച ഇടം കാല്‍ ഷോട്ടോടെ ഗോള്‍ കണ്ടെത്തിയതോടെ സ്കോര്‍ 3-0!!!! ക്ലീന്‍ഷീട്ടോടെ വിജയം നേടി എങ്കിലും പതിനാലാം മിനുട്ടില്‍ പരിക്ക് പറ്റി ബാല്‍ഡേ കളം വിട്ടത് ബാഴ്സ ആരാധകരെ സങ്കടത്തില്‍ ആഴ്ത്തി.താരത്തിനെ ഫൗള്‍ ചെയ്തതിനു മല്ലോര്‍ക്ക താരമായ അമത് ന്ദിയേ ദിദിയോക്കെതിരെ റഫറി ഡയറക്റ്റ് ചുവപ്പ് കാര്‍ഡ് കാണിച്ചു.