ഫുള്‍ഹാമിനെതിരെ വിജയം , ലീഗില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി യുണൈട്ടഡ്
ഫുൾഹാമിനെതിരെ 2-1 ന് സ്വന്തം തട്ടകത്തിൽ വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രീമിയർ ലീഗ് കാമ്പെയ്‌ൻ സ്റ്റൈല്‍ ആയി പൂര്‍ത്തിയാക്കിയിരിക്കുന്നു.ജാദൺ സാഞ്ചോയും ബ്രൂണോ ഫെർണാണ്ടസും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.വിജയത്തോടെ ലീഗില്‍ മൂന്നാം സ്ഥാനം ഉറപ്പു വരുത്തിയ റെഡ് ഡെവിള്‍സ് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കും.പ്രീമിയര്‍ ലീഗില്‍ ഇത്തവണ ടോപ് ഫോറിന് വേണ്ടിയുള്ള റേസ് അല്‍പം കഠിനം ആയിരുന്നു.
19-ാം മിനിറ്റിൽ വില്യന്‍ കിക്ക് എടുത്ത കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെ കെന്നി ടെറ്റെ ഫുള്‍ഹാമിന് ലീഡ് നേടി കൊടുത്തു എങ്കിലും ആദ്യ പകുതി തീരും മുന്‍പേ തന്നെ സാഞ്ചോയിലൂടെ ആ കടം യുണൈട്ടഡ് വീട്ടി.തോറ്റു എങ്കിലും ലീഗില്‍ പത്താം സ്ഥാനത് എത്തിയ ഫുള്‍ഹാം സന്തുഷ്ടര്‍ ആണ്.കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനം മൂലം ഈ സീസണില്‍ ആണ് ഫുള്‍ഹാമിന് പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിക്കുന്നത്.