യുവേയുമായുള്ള ബന്ധം വേര്‍പിരിയാന്‍ ഡി മരിയ
ടൂറിനിലെ ഒരു സീസണിന് ശേഷം എയ്ഞ്ചൽ ഡി മരിയ ഒരു സ്വതന്ത്ര ഏജന്റായി യുവന്റസ് വിടാൻ ഒരുങ്ങുകയാണ്.അർജന്റീന ലോകകപ്പ് ജേതാവ് കഴിഞ്ഞ സമ്മറില്‍ ആണ് പിഎസ്ജി കരാര്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് യുവെയിൽ ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചത്. അസ്ഥിരമായ പ്രകടനവും പരിക്കും താരത്തിന്‍റെ ടീമിലെ പ്രകടനത്തെ വല്ലാതെ ബാധിച്ചു.

താരത്തിന്റെ പ്രകടനം ഓണ്‍ മാര്‍ക്കില്‍ അല്ലായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ കരാര്‍ ഒരു വര്‍ഷം കൂടി നീട്ടി നല്‍കാനുള്ള തീരുമാനത്തില്‍ ആയിരുന്നു യുവന്‍റ്റസ്.എന്നാല്‍ താരം അവിടെ തുടരാന്‍ തനിക്ക് താല്‍പര്യം ഇല്ല എന്ന് തന്നെ വെളിപ്പെടുത്തി.ഫ്രീ എജന്റ്റ് ആയ താരത്തിനെ സൈന്‍ ചെയ്യാന്‍ അമേരിക്കന്‍ സൗദി ക്ലബുകള്‍ രംഗത്ത് ഉണ്ട്.