കെസ്സി – ഇന്‍റര്‍ മിലാന്‍ ട്രാന്‍സ്ഫര്‍ സാധ്യതക്ക് വഴിയൊരുങ്ങുന്നു
ഈ വേനൽക്കാല വിന്‍ഡോയില്‍ മുൻ എസി മിലാൻ മിഡ്ഫീൽഡർ ഫ്രാങ്ക് കെസിയെ സൈൻ ചെയ്യാൻ സാധ്യതയുള്ള ടീമുകളില്‍ ഒന്നായി ഇന്റര്‍ മിലാന്‍ ഇടം പിടിച്ചതായി റിപ്പോര്‍ട്ട്.ഈ സീസണിൽ ബാഴ്‌സലോണയിൽ തന്റെ ആദ്യ വർഷം സാവിയുടെ കീഴിൽ വെറും ആറ് ലാ ലിഗ മത്സരങ്ങൾ മാത്രമാണ് കെസ്സി ആദ്യ ഇലവനില്‍ ഇടം നേടിയത്.

താരത്തിനെ അടുത്ത സീസണില്‍ നിലനിര്‍ത്താനുള്ള തീരുമാനത്തില്‍ അല്ല ബാഴ്സലോണ. മിഡ്ഫീല്‍ഡ് റോളില്‍ താരത്തിനെ കൂടാതെ തന്നെ പെഡ്രി,ഗാവി,ഫ്രെങ്കി,ടോറേ എന്നിവരുടെ സാന്നിധ്യം കെസ്സിയുടെ അവസരം ചുരുക്കുന്നു.ഇത് കൂടാതെ ഈ സീസണില്‍ ഗുണ്ടോഗന്‍, സുബിമെന്റി എന്നിവരുടെ വരവും കൂടി ആവുന്നതോടെ കെസ്സിക്ക് ബാഴ്സയുടെ ബെഞ്ചില്‍ തന്നെ തുടരേണ്ടി വരും.അതിനാല്‍ അദ്ധേഹത്തെ വിറ്റ് പണം നേടാനുള്ള തീരുമാനത്തില്‍ തന്നെ ആണ് ബാഴ്സലോണ.താരത്തിനു വേണ്ടി 30 മില്യണ്‍ ആയിരിക്കും ബാഴ്സ ആവശ്യപ്പെടാന്‍ പോകുന്നത്.ഈ ഡീല്‍ നടന്നാല്‍ റൊണാൾഡോ, റോബർട്ടോ ബാജിയോ, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്,ഹകൻ കാൽഹാനോഗ്ലു എന്നിവര്‍ക്ക് ശേഷം രണ്ടു മിലാന്‍ ടീമിനും വേണ്ടി കളിച്ച താരങ്ങളുടെ ലിസ്റ്റില്‍ കെസ്സിയും ഇടംപിടിക്കും.