ആഡ്രിയന്‍ റാബിയോട്ടിനെ ഫ്രീ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യാന്‍ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈട്ടഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വേനൽക്കാല വിന്‍ഡോയില്‍ യുവന്റസിൽ നിന്നുള്ള സൗജന്യ ട്രാൻസ്ഫറില്‍ അഡ്രിയൻ റാബിയോട്ടിനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി വീണ്ടും ചർച്ചകൾ ആരംഭിച്ചിരിക്കുന്നു.വരാനിരിക്കുന്ന സമ്മറില്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ ആയ മേസന്‍ മൗണ്ടിനെ സൈന്‍ ചെയ്യാനും യുണൈറ്റഡ് ലക്‌ഷ്യം ഇടുന്നുണ്ട്.

മൗണ്ട് ടീമിലേക്ക് വന്നില്ല എങ്കില്‍ എങ്കില്‍ ആ പൊസിഷനിലേക്ക് പറ്റിയ പ്ലേയര്‍ ആണ് റാബിയോട്ട് എന്നും യുണൈറ്റഡ് കരുതുന്നു. അടുത്ത സീസണില്‍ ഒരു സ്ട്രൈക്കറേ കൂടി സൈന്‍ ചെയ്യാന്‍ ലക്ഷ്യം ഇടുന്ന മാഞ്ചസ്റ്ററിന് മൌണ്ടിന്‍റെ ഡീല്‍ ഉപേക്ഷിച്ച് റാബിയോട്ടിനെ സൈന്‍ ചെയ്യുകയാണ് എങ്കില്‍ കൂടുതല്‍ പണം സ്ട്രൈക്കറിലേക്ക് നിക്ഷേപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും.അതിനാല്‍ റാബിയോട്ട് ഡീല്‍ നടക്കാനുള്ള സാധ്യത ഇപ്പോള്‍ വളരെ വലുത് ആണ്.താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യം അറിയിച്ച് കൊണ്ട് ജര്‍മന്‍ ക്ലബ് ആയ ബയേണ്‍ മ്യൂണിക്കും രംഗത്ത് എത്തിയിട്ടുണ്ട്.എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് റാബിയോട്ട് യുണൈറ്റഡിലേക്ക് പോകാന്‍ ആണ് കൂടുതല്‍ സാധ്യത എന്ന് ഫാബ്രിസിയോ റൊമാനോ അവകാശപ്പെടുന്നു.