വിസൽ കോബെ വിടുമെന്ന് അറിയിച്ച് ഇനിയേസ്റ്റ
മുൻ ബാഴ്‌സലോണ-സ്‌പെയിൻ മിഡ്‌ഫീൽഡര്‍ ആന്ദ്രെ ഇനിയേസ്റ്റ ജാപ്പനീസ് ക്ലബ് ആയ വിസൽ കോബെയില്‍ നിന്ന് പോകാന്‍ ഒരുങ്ങുന്നു.ജൂലൈ 1 ന് 39 കാരനായ അദ്ദേഹം ടീമിനായി തന്റെ അവസാന മത്സരം കളിക്കും.2018-ൽ വിസലിനൊപ്പം ചേർന്ന ഇനിയേസ്റ്റ ക്ലബ്ബിനായി 133 മത്സരങ്ങൾ കളിച്ചു, 2019-ൽ ജപ്പാന്റെ ആഭ്യന്തര ലീഗ് നേടിയ അദ്ദേഹം തൊട്ടടുത്ത സീസണില്‍ ജാപ്പനീസ് സൂപ്പര്‍ കപ്പും നേടി.

താരം കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി വിസല്‍ കോബയില്‍ നിന്ന് പോകുമെന്നുള്ള സൂചന നല്‍കാന്‍ തുടങ്ങിയിട്ട്.എന്നാല്‍ എല്ലാവരും കരുതിയത് താരം വിരമിക്കാന്‍ പോകുന്നു എന്നാണ്.എന്നാല്‍ ഇപ്പോള്‍ ഫുട്ബോള്‍ കളി നിര്‍ത്താന്‍ തനിക്ക് ഉദ്ദേശം ഇല്ല എന്ന് പറഞ്ഞ ഇനിയെസ്റ്റ വേറെ ഏതെങ്കിലും ലീഗ് കളിക്കാന്‍ താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞു.ബാഴ്സക്ക് വേണ്ടി 22 വർഷത്തെ സീനിയര്‍ കരിയര്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം 32 ട്രോഫികൾ നേടിയതിന് ശേഷമാണ് അവിടെ നിന്ന് വിട പറഞ്ഞത്.