മേസന്‍ മൗണ്ടിനു വേണ്ടി ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ചെൽസിയിൽ നിന്ന് മേസൺ മൗണ്ടിനെ സൈൻ ചെയ്യാൻ ഇപ്പോള്‍ തങ്ങള്‍ക്ക് ശരിക്കും ഒരവസരം ഉണ്ട് എന്നും അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ ഒരു ബിഡ് നല്‍കി കൊണ്ട് ട്രാന്‍സ്ഫര്‍ പ്രോസസ് തുടങ്ങി വെക്കാന്‍ ഉള്ള തിരക്കില്‍ ആണ് യുണൈറ്റഡ് മാനേജ്മെന്റ്.ഒന്ന് രണ്ടു ദിവസം മുന്‍പേയാണ് താരത്തിനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി യുണൈറ്റഡ് ലക്ഷ്യം വെച്ച് തുടങ്ങുന്നത്.

താരത്തിന്‍റെ പ്രൊഫൈല്‍ മാഞ്ചസ്റ്റര്‍ ബോസ് ആയ എറിക് ടെന്‍ ഹാഗിനു വളരെ ഏറെ താല്‍പര്യമുള്ള ഒന്നാണ്.അദ്ദേഹത്തിനെ ക്ലബിന്റെ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്താന്‍ തനിക്ക് ഏറെ താല്‍പര്യം ഉണ്ട് എന്ന് ടെന്‍ ഹാഗ് മാനേജ്മെന്റിന്റെ അറിയിച്ചിട്ടുണ്ട്.അതിനാല്‍ ഉടന്‍ തന്നെ ഒരു ബിഡ് സമര്‍പ്പിക്കാനുള്ള ഒരുക്കത്തില്‍ ആണ് യുണൈട്ടഡ്.താരത്തിനെ നല്‍കണം എങ്കില്‍ മിനിമം 60 മില്യണ്‍ എങ്കിലും ട്രാന്‍സ്ഫര്‍ ഫീസ് ആയി നല്‍കണം എന്ന് ചെല്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.