ജൂൾസ് കൗണ്ടെയെ സൈന്‍ ചെയ്യാനുള്ള റേസില്‍ പങ്കെടുത്ത് സിറ്റിയും
ബാഴ്‌സലോണയിൽ നിന്ന് ജൂൾസ് കൗണ്ടെയെ സൈന്‍ ചെയ്യാന്‍ ഉള്ള റേസില്‍ മാഞ്ചസ്റ്റർ സിറ്റി ചെൽസിയുമായും മാഞ്ചസ്റ്റർ യുണൈറ്റഡുമായും കൊമ്പ് കൊര്‍ക്കാന്‍ ഒരുങ്ങുന്നു. സ്പാനിഷ് ഔട്ട്‌ലെറ്റ് സ്‌പോർട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് ബാഴ്സയില്‍ വിംഗ് ബാക്ക് പൊസിഷനില്‍ കളിക്കാന്‍ ജൂൾസ് കൗണ്ടെക്ക് തീരെ താല്പര്യം ഇല്ല.കരിയറില്‍ ശേഷിക്കുന്ന ഭാഗം ഇനി ഒരു സെന്റര്‍ ബാക്ക് ആയി കളിക്കാന്‍ അദ്ദേഹം ഇഷ്ട്ടപ്പെടുന്നു.

രണ്ടു ദിവസം മുന്നേ ബാഴ്സയോട് കൂണ്ടേ ഇത് പറഞ്ഞിരുന്നു.അനുയോജ്യമായ വല്ല ഓഫറുകള്‍ വന്നാല്‍ അദ്ദേഹത്തിന് പോകാന്‍ താല്‍പര്യം ഉണ്ട് എന്നും ക്ലബിനെ താരം അറിയിച്ചിരിക്കുന്നു. ഈ വാര്‍ത്ത പുറത്തു വന്നതും ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ എന്നീ ടീമുകൾ അദ്ദേഹത്തിന്റെ എജന്റുമായി ബന്ധപ്പെടാന്‍ ശ്രമം നടത്തിയിരിക്കുന്നു.താരത്തിന് 60 മില്യണ്‍ വരെ ഫീസ് നല്‍കാന്‍ പ്രീമിയര്‍ ലീഗ് ക്ലബുകള്‍ തയ്യാര്‍ ആണ്.എന്നാല്‍ സ്പാനിഷ് റിപ്പോര്‍ട്ട് അനുസരിച്ച് 90 മില്യണ്‍ നല്‍കിയാല്‍ മാത്രമേ കൂണ്ടേയേ വിടാന്‍ ബാഴ്സ ഒരുങ്ങുകയുള്ളൂ.