വിനീഷ്യസിന് പിന്തുണ അറിയിച്ച് റഫീഞ്ഞയും ; തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി ബാഴ്സലോണ
റയൽ മാഡ്രിഡ് താരത്തെ വംശീയമായി അധിക്ഷേപിച്ചതിനെ തുടർന്ന് വിനീഷ്യസ് ജൂനിയറിന് പിന്തുണ പ്രഖ്യാപിച്ച ബാഴ്‌സലോണ ഫോർവേഡ് റഫിഞ്ഞക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു.ഇന്നലെ നടന്ന റയല്‍ വലഡോളിഡിനെതിരായ മത്സരത്തില്‍ ആണ് റഫിഞ്ഞ തന്‍റെ സഹ താരത്തിനുള്ള പിന്തുണ അറിയിച്ചത്.ഇന്നലെ നടന്ന മത്സരത്തില്‍ ബാഴ്സലോണ ഒന്നിനെതിരെ മൂന്നു ഗോളിന് പരാജയപ്പെട്ടിരുന്നു.

മത്സരത്തിന്റെ അവസാനത്തിൽ ബ്രസീലിയന്‍ വിങ്ങറെ സബ് ചെയ്തപ്പോള്‍ ആണ് അദ്ദേഹം തന്‍റെ ജേഴ്സി ഊരിയത്.”കണ്ണുകളുടെ തെളിച്ചത്തേക്കാൾ ചർമ്മത്തിന്റെ നിറമാണ് പ്രധാനം എങ്കില്‍ , അവിടെ യുദ്ധം സംഭവിക്കും തീര്‍ച്ച !!!” ഇതായിരുന്നു റഫീഞ്ഞയുടെ ബെനിയനില്‍ എഴുതിയ വാചകം.റഫീഞ്ഞയേ കൂടാതെ വിനീഷ്യസിന് പിന്തുണ നല്‍കാന്‍ ബാഴ്സ പ്രതിരോധ താരമായ ജൂള്‍സ് കൂണ്ടേ,കോച്ച് സാവി,ബാല്‍ഡേ എന്നിവരും മുന്നോട്ട് വന്നിരുന്നു.