യേശുവിന്‍റെ പ്രതിമയുടെ വിളക്ക് അണച്ച് പ്രതിഷേധം ; വിനീഷ്യസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപ്പിച്ച് ലോകം
ഫുട്ബോൾ താരം വിനീഷ്യസ് ജൂനിയറിന് ലഭിച്ച വംശീയ വിദ്വേഷ സംഭവത്തിൽ പ്രതിഷേധിച്ച് കൊണ്ട് ബ്രസീലിലെ ഭരണകൂടം റിയോയിലെ ക്രൈസ്റ്റ് പ്രതിമയുടെ ലൈറ്റുകൾ അണച്ചു.ലാലിഗയില്‍ വലന്‍സിയക്കെതിരെ നടന്ന മത്സരത്തില്‍ ആണ് ലോകത്തെ ഞെട്ടിച്ച ആ സംഭവം ഉണ്ടായത്.മത്സരത്തിനു ശേഷം താരത്തിനു പിന്തുണ നല്‍കി കൊണ്ട് ഫിഫ,മുന്‍നിര ക്ലബുകള്‍ എല്ലാവരും മുന്നോട്ട് വന്നിരുന്നു.

ബ്രസീലിന്‍റെ ലോക അത്ബുതമായ യേശു പ്രതിമയുടെ വെളിച്ചം വൈകീട്ട് ആറു മണിക്ക് ആണ് കെടുത്തിയത്.വിനീഷ്യസിന് പിന്തുണ അറിയിച്ച് കൊണ്ട് ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയും രംഗത്ത് എത്തിയിരുന്നു.ഇകാര്യത്തില്‍ ശബ്ദം ഉയര്‍ത്തിയ ആദ്യത്തെ രാഷ്ട്രീയ നേതാവും അദ്ദേഹം തന്നെ ആയിരുന്നു.തിങ്കളാഴ്ച സ്പാനിഷ് അംബാസഡറോട് ഔദ്യോഗികമായി പ്രതിഷേധിച്ചതായും ബ്രസീലിയൻ സര്‍ക്കാര്‍ അറിയിച്ചു.