താരങ്ങള്‍ തമ്മിലടി ; തോല്‍വിയില്‍ തല താഴ്ത്തി റയല്‍
33 ആം മിനുട്ടില്‍ ഡിയാഗോ ലോപസ് നേടിയ ഗോളിലൂടെ റയലിനെ തോല്‍പ്പിച്ച് വലന്‍സിയ ലീഗ് പട്ടികയില്‍ റിലഗേഷന്‍ സോണില്‍ നിന്ന് രക്ഷപ്പെട്ടു.നിലവില്‍ പതിമൂന്നാം സ്ഥാനത്താണ് അവര്‍.തോല്‍വിയോടെ റയല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.വലന്‍സിയ താരങ്ങള്‍ക്കെതിരെ കയ്യാങ്കളി പുറത്തെടുത്തതിന് വിനീഷ്യസിനെ റെഡ് കാര്‍ഡ് നല്‍കി പറഞ്ഞയച്ചു.

താരത്തിനെ വംശീയമായി അധിക്ഷേപ്പിച്ചതില്‍ ആണ് അദ്ദേഹം ക്ഷുഭിതന്‍ ആയി ഹുഗോ ഡുറോയെ തല്ലിയത്.വിനീഷ്യസിനെതിരെ വലന്‍സിയ ആരാധകരും വളരെ മോശമായ രീതിയില്‍ ആയിരുന്നു പെരുമാറിയത്.ഈ ഒരു സംഭവം ലോക ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞിരിക്കുന്നു.പലരും ലാലിഗയുടെ നടത്തിപ്പിനെയും ബോര്‍ഡിന്‍റെ അനാസ്ഥയെയും ചോദ്യം ചെയ്തു.ഇതാദ്യം ആയിട്ടല്ല വിനീഷ്യസിന് മോശം പെരുമാറ്റം ലഭിക്കുന്നത്.എന്നിട്ടും ഇത് നിര്‍ത്താന്‍ ലാലിഗ ഒന്നും ചെയ്യാത്തത് ആണ് ഏവരെയും ചോടിപ്പിക്കുന്നത്.