ഈ സമ്മറില്‍ ബാഴ്സലോണ മുൻഗണന നല്‍കുന്ന സൈനിങ്ങ് – ജോഷ്വ കിമ്മിച്ച്
സ്പാനിഷ് റിപ്പോര്‍ട്ട് അനുസരിച്ച് ജോഷ്വ കിമ്മിച്ചിന്റെ സൈനിങ്ങ് ബാഴ്സലോണ ഏറ്റവും പ്രധാനപ്പെട്ടത് ആയി കരുതുന്നു.ഈ സമ്മറില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ആയിരിക്കും മാനേജ്മെന്‍റ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ പോകുന്നത്.28 കാരനായ ബയേൺ മ്യൂണിച്ച് മിഡ്ഫീൽഡര്‍ തന്‍റെ കരിയര്‍ മറ്റൊരു ക്ലബിലേക്ക് പറിച്ചു നടാന്‍ ഒരുങ്ങുകയാണ്.

മാഞ്ചസ്റ്റര്‍ സിറ്റി,ആഴ്സണല്‍,റയല്‍ മാഡ്രിഡ്,പിഎസ്ജി എന്നിങ്ങനെ പല ക്ലബുകളും താരത്തിന്‍റെ ഒപ്പിനു വേണ്ടി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എങ്കിലും നിലവിലെ സാഹചര്യം അനുസരിച്ച് ബാഴ്സക്ക് തന്നെ ആണ് മുന്‍തൂക്കം.അതിനു പ്രധാന കാരണം കിമ്മിച്ച് ഒരു സാവി ആരാധകന്‍ ആണ് എന്നത് ആണ് കാരണം.കൂടാതെ നിലവിലെ അദ്ദേഹത്തിന്റെ ബാഴ്സയുടെ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റില്‍ ഒരങ്കം ആകാന്‍ കിമ്മിചിനും ഏറെ താല്‍പര്യം ഉണ്ട്.കൂടാതെ ഡിഫന്‍സീവ് മിഡ് റോളില്‍ ബുസ്ക്കറ്റ്സ് പോയതിനെ തുടര്‍ന്നു ബാഴ്സയുടെ സിസ്റ്റത്തിന് പറ്റിയ ഒരു പ്ലേയറെ സൈന്‍ ചെയ്യാന്‍ മാനെജ്മെന്റ് ശ്രമം നടത്തുന്നുണ്ട്.കിമ്മിച്ചിന്റെ പ്രൊഫൈല്‍ ബാഴ്സക്ക് അനുയോജ്യം ആയ ഒന്നാണ് എന്ന് സാവിയും മാനേജ്മെന്റും കരുതുന്നുണ്ട്.അതിനാല്‍ താരത്തിനു വേണ്ടി ഒരു ബിഡ് നല്‍കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് ബാഴ്സലോണ.