ആഴ്സണലിന്റെ തോല്‍വി സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം സമ്മാനിച്ചു
ശനിയാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് ആഴ്‌സണലിന്റെ 1-0 തോൽവിക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി.പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ പെപ്പിന്റെയും സിറ്റിയുടെയും സ്വപ്നമായ ട്രെബിള്‍ സ്വപ്നം നിറവേറ്റുന്നതിന് ഒരു പടി കൂടി അടുത്തിരിക്കുന്നു.1999-ൽ സർ അലക്‌സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ട്രെബിൾ തികയ്ക്കുന്ന ആദ്യ ഇംഗ്ലീഷ് ടീമാകാൻ സിറ്റി ഇനി രണ്ട് ഫൈനൽ മാത്രം ജയിച്ചാല്‍ മതി.

ആദ്യത്തേത് യുണൈറ്റഡിനെതിരെ ജൂൺ 3-ന് വെംബ്ലിയിൽ നടക്കുന്ന എഫ്‌എ കപ്പ് ഫൈനൽ, തുടർന്ന് ഇന്ററിനെതിരെ ചാമ്പ്യൻസ് ലീഗ് ഫൈനൽ. ജൂൺ 10 ന് ഇസ്താംബൂളില്‍ വെച്ചാണ് മത്സരം.പ്രീമിയര്‍ ലീഗ് കിരീടം നേടിയതോടെ ഇന്നത്തെ ചെൽസി – സിറ്റി ഇന്ന് നടക്കാന്‍ പോകുന്ന മത്സരത്തിനു പ്രസക്തി നഷ്ട്ടപ്പെട്ടിരിക്കുന്നു.കഴിഞ്ഞ ആറ് സീസണുകളിൽ അഞ്ചിലും ലീഗ് നേടിയ സിറ്റി ഇപ്പോള്‍ പ്രീമിയര്‍ ലീഗിനെ ശരിക്കും ദുര്‍ബലമായ ഒരു ലീഗായി മാറ്റിയിരിക്കുന്നു.