ടോട്ടന്‍ഹാമിനെ മലര്‍ത്തിയടിച്ച് ബ്രെന്‍റ്ഫോര്‍ഡ്
ബ്രെന്റ്‌ഫോർഡിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങി ടോട്ടന്‍ഹാം ഹോട്ട്സ്പര്‍.ഒരു തകർപ്പൻ ഫ്രീ കിക്കിലൂടെ ടോട്ടന്‍ഹാമിന് ലീഡ് നേടി കൊടുത്ത് കൊണ്ട് ഹാരി കെയിന്‍ സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.എന്നാല്‍ രണ്ടാം പകുതിയില്‍ ഗംഭീരമായ ഒരു തിരിച്ചു വരവ് ആണ് ബ്രെന്റ്ഫോര്‍ഡ് കാഴ്ച്ചവെച്ചത്.

ബ്രയാന്‍ മുമ്പോ 50,62 മിനുട്ടുകളില്‍ ടോട്ടന്‍ഹാം വല ഭേധിച്ചു. അതിനു ശേഷം സമനിലക്ക് വേണ്ടി സ്പര്‍സ് പോരാടി എങ്കിലും 88-ാം മിനിറ്റിൽ യോനെ വിസ്സ ബ്രെന്റ്‌ഫോർഡിനായി അടുത്ത ഗോള്‍ കൂടി നേടിയതോടെ ടോട്ടന്‍ഹാമിന്‍റെ എല്ലാ പ്രതീക്ഷകള്‍ക്കും അവസാനമായി. ഇതോടെ ആരാധകര്‍ ക്ലബിനെതിരെയും മനെജ്മെന്റിനെതിരെയും തിരിയാന്‍ തുടങ്ങി. സിഈഒ ഡാനിയല്‍ ലെവിക്കെതിരെയായിരുന്നു അവരുടെ പ്രതിഷേധം.ടോപ് ഫോറില്‍ നിന്ന് ഇപ്പോള്‍ എട്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ടോട്ടന്‍ഹാം ഇന്നലെ നേരിട്ടത് സീസണിലെ പതിനാലാമത്തെ തോല്‍വിയായിരുന്നു.ഈ സമ്മറില്‍ ക്ലബില്‍ പല വലിയ അഴിച്ചു പണികളും പ്രതീക്ഷിക്കാം.