എസ്പാൻയോളിന്റെ ജോസെലുവിനെ സൈന്‍ ചെയ്യാന്‍ റയല്‍
ഈ വേനൽക്കാലത്ത് എസ്പാൻയോളിന്റെ സെന്റർ ഫോർവേഡ് ജോസെലുവിനെ സൈന്‍ ചെയ്യാനുള്ള തീരുമാനത്തില്‍ ആണ് റയല്‍ മാഡ്രിഡ്.2022-23 കാമ്പെയ്‌നില്‍ എസ്പ്യാനോള്‍ ടീമിന് വേണ്ടി മികച്ച പ്രകടനം ആണ് സ്പാനിഷ് താരം പുറത്തെടുത്തത്.35 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും നാല് അസിസ്റ്റുകളും ആണ് താരത്തിന്‍റെ ലാലിഗയിലെ ഇതുവരെയുള്ള നേട്ടം.

2009 നും 2012 നും ഇടയിൽ മാഡ്രിഡ് അക്കാദമിയായ കാസ്റ്റിലക്ക് വേണ്ടി ജോസേലു കളിച്ചിട്ടുണ്ട്. 2011 സീസണില്‍ സീനിയര്‍ ടീമിന് വേണ്ടി രണ്ടു മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.റെലെവോ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കരിം ബെന്‍സെമക്ക് വേണ്ടി ഒരു ബാക്കപ്പ് ഓപ്ഷന്‍ റയല്‍ അന്വേഷിക്കുന്നുണ്ട്.സിറ്റിയില്‍ നിന്നും എര്‍ലിംഗ് ഹാലണ്ട് ,പിഎസ്ജി സ്ട്രൈക്കര്‍ കിലിയാന്‍ എംബാപ്പേ എന്നിവരും റയലിന്റെ സാധ്യത ലിസ്റ്റില്‍ ഉണ്ട് എങ്കിലും ഈ സീസണില്‍ ജൂഡ് ബെലിംഗ്ഹാമിന് വേണ്ടി ഏകദേശം 100 മില്യണ്‍ ചിലവാക്കാന്‍ റയല്‍ പദ്ധതി ഇട്ടു കഴിഞ്ഞു.അടുത്ത സീസണില്‍ ഹാലണ്ട്,എംബാപ്പേ എന്നിവരെ എത്തിക്കാനും മാഡ്രിഡ് പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.