പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 188 റൺസ് വിജയലക്ഷ്യം
നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടരാൻ ഇരു ടീമുകൾക്കും ജയിക്കേണ്ട മത്സരത്തിൽ പഞ്ചാബ് കിംഗ്സ് രാജസ്ഥാൻ റോയൽസിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി.
ബാറ്റിംഗിനിറങ്ങിയ പിബികെഎസിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായപ്പോൾ ഏഴാം ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 50 എന്ന നിലയിലായി. . എന്നാൽ പിന്നീട് ജിതേഷ് ശർമ്മ 44, സാം കുറാൻ 49 നോട്ടൗട്ട് ഷാരൂഖ് ഖാൻ 41 നോട്ടൗട്ട് എന്നിവരുടെ മികവിൽ പഞ്ചാബ് ഭേദപ്പെട്ട സ്കോർ നേടി. ഷാരൂഖ് ഖാൻ 23 പന്തിൽ 41 റൺസെടുത്തു. ജിതേഷ് ശർമയും സാം കുറാനും ചേർന്ന് അഞ്ചാം വിക്കറ്റിൽ 64 റൺസ് നേടി. പിന്നീട് ഷാരുഖ് ഖാനും കുറാനും ചേർന്ന് 73 റൺസ് നേടി. നവദീപ് സൈനി 3 വിക്കറ്റ് നേടിയപ്പോൾ ആദം സാമ്പ ട്രെന്റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.






































