അത്‌ലറ്റിക്കോ മാഡ്രിഡ് ജോർഡി ആൽബയുടെ വേനൽക്കാല സൈനിങ്ങ് പരിഗണിക്കുന്നു
ബാഴ്‌സലോണ ഡിഫൻഡർ ജോർഡി ആൽബയെ സൈൻ ചെയ്യാനുള്ള സാധ്യതകൾ അത്‌ലറ്റിക്കോ മാഡ്രിഡ് പഠിച്ചു വരുന്നതായി റിപ്പോര്‍ട്ട് നല്‍കി സ്പാനിഷ് മാധ്യമങ്ങള്‍.ക്യാമ്പ് നൗവിൽ താരത്തിന്‍റെ കരാര്‍ പൂര്‍ത്തിയാവാന്‍ ഇനിയും ഒരു വര്‍ഷം കൂടി ബാക്കിയുണ്ട് എങ്കിലും അലോണ്‍സോ,ബാല്‍ഡേ എന്നിവരുടെ സാന്നിധ്യം മൂലം ആല്‍ബക്ക് ഇപ്പോള്‍ ഗെയിം ടൈം തീരെ ലഭിക്കുന്നില്ല.

അതിനാല്‍ മറ്റൊരു ക്ലബിലേക്ക് മാറാനുള്ള തീരുമാനത്തില്‍ തന്നെ ആണ് അദ്ദേഹവും.വളരെ വലിയ സാലറി വാങ്ങുന്ന താരത്തിനെ ഒഴിവാക്കാന്‍ തന്നെ ആണ് ബാഴ്സക്കും താല്‍പര്യം. അൽബയുടെ കാര്യത്തില്‍ സൗദി അറേബ്യൻ ക്ലബ്ബുകള്‍ക്കും വളരെ ഏറെ താല്പര്യം ഉണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നുണ്ട്.മെസ്സിയെ സൈന്‍ ചെയ്യാന്‍ താല്‍പര്യം അറിയിച്ച അല്‍ ഹിലാല്‍ ആണ് ആല്‍ബയുടെ കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്.2012 ല്‍ ബാഴ്സയിലെക്ക് വന്ന താരം ആറ് ലാ ലിഗ കിരീടങ്ങള്‍,അഞ്ച് കോപ്പ ഡെൽ റേ ട്രോഫികള്‍,ഒരു ചാമ്പ്യന്‍സ് ലീഗ് എന്നിങ്ങനെ എല്ലാ മേജര്‍ ട്രോഫികളും നേടിയിട്ട് തന്നെ ആണ് മടങ്ങുന്നത്.