ബാഴ്സയുമായി വാക്കാല്‍ ഉള്ള കരാറില്‍ എത്തി ഇനിഗോ മാർട്ടിനെസ്
അത്‌ലറ്റിക് ക്ലബ് ഡിഫൻഡർ ഇനിഗോ മാർട്ടിനെസ് ബഴ്സയുമായി ഡീലില്‍ എത്തിയിരിക്കുന്നു. ക്ലബിന്റെ എല്ലാ നിബന്ധകളും താരം അംഗീകരിച്ച് കഴിഞ്ഞു.2022/23 സീസണിന്റെ അവസാനത്തോടെ താരവും അത്ലറ്റിക്കോ ബിലിബാവോയും, തമ്മില്‍ ഉള്ള കരാര്‍ പൂര്‍ത്തിയാവുന്നതിനാല്‍ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ആയിരിക്കും അദ്ദേഹം ബാഴ്സയിലെക്ക് വരുന്നത്.

കഴിഞ്ഞ സമ്മറില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ ശ്രമിച്ചു എങ്കിലും ലാലിഗയുടെ കടുത്ത സാമ്പത്തിക നിയമങ്ങള്‍ കാരണം അത് നടന്നില്ല.ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച് ഈ സാഹചര്യത്തില്‍ ഇനിഗോയുടെ ട്രാന്‍സ്ഫര്‍ ലാലിഗ അംഗീകരിക്കും എന്ന പൂര്‍ണ അത്മവിശ്വാസം ബാഴ്സ ബോര്‍ഡിനു ഉണ്ട്.താരത്തിനു നല്‍കാന്‍ പോകുന്ന കരാറിന്‍റെ സാധുത 2025 വരെ ആയിരിക്കും.മാർട്ടിനെസ് കാറ്റലോണിയയിൽ തന്റെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയതായി അഭ്യൂഹമുണ്ട് ഉടന്‍ തന്നെ ക്ലബുമായി ഒഫീഷ്യല്‍ ആയി കരാറില്‍ താരം ഒപ്പിട്ടെക്കും.