കിമ്മിച്ചിന് ഒരു ബിഡ് നല്‍കാന്‍ ഒരുങ്ങി ബാഴ്സലോണ
ബയേണ്‍ മിഡ്ഫീല്‍ഡര്‍ ജോഷ്വ കിമ്മിച്ചിനായി ഒരു നീക്കം നടത്താനുള്ള പുറപ്പാടില്‍ ആണ് ബാഴ്സലോണ.ഈ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ മിഡ്ഫീൽഡർ ബയേൺ മ്യൂണിക്ക് വിടാൻ ആലോചിക്കുന്നു.2015-ൽ ആര്‍ബി ലീപ്‌സിഗിൽ നിന്ന് ബയേണില്‍ ചേര്‍ന്ന താരം വളരെ പെട്ടെന്ന് തന്നെ ബയേണിന്റെ ഡ്രെസ്സിങ്ങ് റൂമിലെ പ്രധാനിയായി.ഈ സീസണില്‍ മാത്രമായി അദ്ദേഹം ജര്‍മന്‍ ക്ലബിന് വേണ്ടി ഏഴ് ഗോളുകളും 11 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ക്ക് ബയേണിലെ കരാര്‍ പൂര്‍ത്തിയാവാന്‍ ഇനി രണ്ടു വര്‍ഷം കൂടി മാത്രമേ ബാക്കിയുള്ളൂ.ജര്‍മന്‍ ക്ലബ് വിട്ട് മറ്റൊരു ക്ലബിലേക്ക് പോകാന്‍ ഇപ്പോള്‍ അദ്ദേഹത്തിന് വളരെ അധികം ആഗ്രഹം ഉണ്ട്.കിമ്മിച്ച് മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടെ നിരവധി ക്ലബ്ബുകളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ടെങ്കിലും ബാഴ്സക്ക് തന്നെ ആണ് താരത്തിനെ സൈന്‍ ചെയ്യാനുള്ള സാധ്യത കൂടുതല്‍ എന്ന് മുണ്ടോ ഡിപോർട്ടീവോ രേഖപ്പെടുത്തി.ജൂലിയൻ നാഗെൽസ്മാനെ ഹെഡ് കോച്ചായി പുറത്താക്കിയതിൽ കിമ്മിച്ചിന് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു, കൂടാതെ ബയേൺ ഡ്രസ്സിംഗ് റൂമിനുള്ളിലെ ‘പിരിമുറുക്കമുള്ള അന്തരീക്ഷത്തിൽ’ അദ്ദേഹം അസ്വസ്ഥനാണെന്നും പറയപ്പെടുന്നു.അതേസമയം ക്യാമ്പ് നൗവിൽ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗന്റെയും റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെയും സാന്നിധ്യവും കിമ്മിചിനെ അങ്ങോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നതായി അഭ്യൂഹം ഉണ്ട്.