ബയേണിലെ പൊറുതി മതിയാക്കാന്‍ സാധിയോ മാനെയും ജോവോ കാൻസെലോയും
ബയേൺ മ്യൂണിക്ക് താരങ്ങള്‍ ആയ സാഡിയോ മാനെയും ജോവോ കാൻസലോയും സീസൺ അവസാനത്തോടെ ക്ലബില്‍ നിന്ന് മാറാനുള്ള തീരുമാനത്തില്‍ എത്തിയതായി ജര്‍മന്‍ മാധ്യമ റിപ്പോര്‍ട്ട്.32 മില്യൺ യൂറോ ഡീലില്‍ കഴിഞ്ഞ സമ്മറില്‍ ആണ് മാനെ മ്യൂണിക്കുമായി മൂന്ന് വർഷത്തെ കരാറില്‍ ഒപ്പിട്ടത്.

പെപ്പിന്റെ ടീമില്‍ നിന്നും സ്ഥാനം നഷ്ട്ടപ്പെട്ടത്തിന്റെ പേരില്‍ ഒരു ലോണ്‍ ഡീലില്‍ ആണ് കാന്‍സലോ ഇപ്പോള്‍ ബയേണില്‍ കളിക്കുന്നത്.ക്യാൻസെലോയുടെ താൽക്കാലിക ഡീലിൽ 70 മില്യൺ യൂറോ എന്ന തുകയ്ക്ക് തന്റെ നീക്കം സ്ഥിരമാക്കാനുള്ള ഓപ്ഷനും ഉൾപ്പെടുന്നു, എന്നാൽ ആ വില നല്‍കാന്‍ ബയേണ്‍ മാനേജ്മെന്റിന് തീരെ താല്‍പര്യം ഇല്ല.കൂടാതെ ഇപ്പോഴും കാന്‍സലോ ബയേണിന്റെ ആദ്യ ടീമില്‍ സ്ഥിരമായി കളിക്കുന്നില്ല.സാനെയുമായി വഴക്കിട്ടത് ഒഴിച്ചാലും ഇപ്പോഴത്തെ ടീമുമായി തീരെ പൊരുത്തപ്പെടാതെ തുടരുകയാണ് മാനെ.താരത്തിനെ തന്‍റെ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്താന്‍ ടുഷലിനും താല്പര്യം ഇല്ല.അതിനാല്‍ പ്രീമിയര്‍ ലീഗിലേക്ക് ഒരു തിരിച്ചുവരവിനുള്ള സാധ്യത അദ്ദേഹത്തിന്റെ എജന്റ്റ് ഇപ്പോള്‍ അന്വേഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.