ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സിറ്റി ; എതിരാളി പതിനേഴാം സ്ഥാനത് ഉള്ള എവര്‍ട്ടന്‍
പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തടയണ സൃഷ്ട്ടിക്കാന്‍ എവർട്ടൺ.പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത് ഉള്ള സിറ്റിക്ക് വെറും ഒരു പോയിന്റ് ലീഡ് മാത്രമേ ഉള്ളൂ.പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തണം എങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ജയം അവര്‍ക്ക് അനിവാര്യം ആണ്.

ശേഷിക്കുന്ന മത്സരങ്ങളില്‍ ചെല്‍സി,ബ്രൈട്ടന്‍ എന്നീ കരുത്തുറ്റ ടീമുകളെ ആണ് സിറ്റിക്ക് നേരിടേണ്ടി വരുന്നത്.അതിനാല്‍ ലീഗ് പട്ടികയില്‍ പതിനേഴാം സ്ഥാനത് ഉള്ള എവര്‍ട്ടണിനു മുന്നില്‍ പോയിന്റ് നഷ്ട്ടപ്പെടുന്നത് ഒരു തിരച്ചടി തന്നെ ആയിരിക്കും.ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലിനെതിരെ സമനിലയായിരുന്നു സിറ്റിയുടെ അവസാന മത്സരം.ഒരു ഗോള്‍ ലഭിച്ചു എങ്കിലും ധീരമായി പോരാടിയ സിറ്റി കെവിന്‍ ഡി ബ്രൂയ്നയുടെ മികവില്‍ ഗോള്‍ തിരിച്ചടിച്ചു.വരാന്‍ പോകുന്ന ബുധനാഴ്ച്ച ഇതിന്‍റെ രണ്ടാം പാദത്തില്‍ റയലുമായി വീണ്ടും ഏറ്റുമുട്ടാന്‍ ഉള്ളതിനാല്‍ ഇന്നത്തെ മത്സരത്തില്‍ പ്രമുഖ താരങ്ങള്‍ക്ക് ഒരുപക്ഷെ പെപ്പ് വിശ്രമം നല്‍കിയേക്കും.ഇന്ത്യന്‍ സമയം ആറരക്ക് എവര്‍ട്ടന്‍ ഹോമായ ഗുഡിസന്‍ പാര്‍ക്കില്‍ ആണ് മത്സരം.