എതിരില്ലാത്ത രണ്ടു ഗോളിന് വൂള്‍വ്സിനെ പരാജയപ്പെടുത്തി റെഡ് ഡെവിള്‍സ്
അന്തോണി മാർഷ്യലും അലജാൻഡ്രോ ഗർനാച്ചോയും നേടിയ ഗോളുകളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്‌സിനെതിരെ 2-0 പ്രീമിയർ ലീഗ് ഹോം ജയം നേടി.ഇനി ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ രണ്ടു ജയം കൂടി നേടാന്‍ ആയാല്‍ പ്രീമിയര്‍ ലീഗ് ടോപ് ഫോറില്‍ ഫിനിഷ് ചെയ്യാന്‍ യുണൈട്ടഡിന് കഴിഞ്ഞേക്കും.കഴിഞ്ഞ രണ്ടു ലീഗ് മത്സരവും തോറ്റ അവര്‍ക്ക് ഇന്നലത്തെ വിജയം വലിയൊരു ആശ്വാസം തന്നെ ആണ്.

മത്സരത്തിന്‍റെ വിസില്‍ മുഴങ്ങിയത് മുതല്‍ അട്ടാക്കിങ്ങ് ഫുട്ബോള്‍ ആണ് യുണൈട്ടഡ് കാഴച്ചവെച്ചത്.റാഷ്ഫോര്‍ഡിന്റെ അഭാവം യുണൈട്ടഡിനെ ബാധിക്കാതെ ഇരുന്നത് മികച്ച പ്രകടനത്തോടെ മാര്‍ഷ്യല്‍, ആന്തണി എന്നിവര്‍ കളിച്ചതിനാല്‍ ആണ്.32 ആം മിനുട്ടില്‍ മാര്‍ഷ്യളിലൂടെ ആണ് യുണൈട്ടഡ് ലീഡ് നേടിയത്.കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് ഒരു നീണ്ട ഇടവേളക്ക് ശേഷം 82-ാം മിനിറ്റിൽ ബെഞ്ചിൽ നിന്ന് പിച്ചിലേക്ക് ഇറങ്ങിയ ഗർനാച്ചോ എക്സ്ട്രാ ടൈമില്‍ ഗോള്‍ നേടി കൊണ്ട് സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.അടുത്ത ശനിയാഴ്ച്ച ബോണ്‍മൗത്തിനെതിരെയാണ് യുണൈട്ടഡിന്റെ അടുത്ത മത്സരം.