ചെല്‍സിയെ സമനിലയില്‍ തളച്ചിട്ട് ഫോറസ്റ്റ്
തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന നോട്ടിംഗ്ഹാം ഫോറസ്റ്റ് ശനിയാഴ്ച പ്രീമിയർ ലീഗിൽ ചെൽസിയെ സമനിലയില്‍ തളച്ചു.കഴിഞ്ഞ മത്സരത്തില്‍ ജയം നേടി ഒരു തിരിച്ചുവരവിന്‍റെ ലക്ഷണങ്ങള്‍ കാണിച്ച ചെല്‍സിക്ക് ഇന്നലത്തെ സമനില വലിയൊരു തിരിച്ചടിയാണ്. നോട്ടിംഗ്ഹാമിനെതിരെ ലീഡ് നേടിയതിനു ശേഷമാണ് ചെല്‍സി സമനിലയുടെ പടുകുഴിയിലേക്ക് വീണത്.

പതിനൊന്നാം സ്ഥാനത് ഉള്ള ചെല്‍സിക്ക് ഇത്തവണ പ്രീമിയര്‍ ലീഗില്‍ ആദ്യ പത്തില്‍ പോലും എത്താന്‍ ആകുമോ എന്നത് ഇപ്പോള്‍ സംശയമാണ്.പതിമൂന്നാം മിനിറ്റിൽ റെനാൻ ലോഡി സൃഷ്ട്ടിച്ച അവസരത്തില്‍ നിന്നും ഗോള്‍ കണ്ടെത്തി കൊണ്ട് തൈവോ അവോനിയി നോട്ടിംഗ്ഹാം ഫോറസ്ട്ടിന് ലീഡ് നേടി കൊടുത്തു.എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റഹീം സ്റ്റര്‍ലിങ്ങ് ഇരട്ട ഗോള്‍ കണ്ടെത്തി കൊണ്ട് ചെല്‍സിയെ മുന്നില്‍ എത്തിച്ചു. എന്നാല്‍ ആദ്യ ഗോള്‍ നേടിയ അവോനി വീണ്ടും അവതരിച്ചു.ഒരു മികച്ച ഹെഡറിലൂടെ അദ്ദേഹം നോട്ടിംഗ്ഹാം ഫോറസ്ട്ടിന് വിലപ്പെട്ട ഒരു പോയിന്റ് നേടി കൊടുത്തു.ഇനി ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് നേടാന്‍ ആയാല്‍ അടുത്ത തവണ പ്രീമിയര്‍ ലീഗില്‍ തന്നെ തുടരാന്‍ ഫോറസ്ട്ടിന് കഴിഞ്ഞേക്കും.