നാഗല്‍സ്മാന്‍ ടോട്ടന്‍ഹാമില്‍ ചേരാനുള്ള സാധ്യത വര്‍ധിക്കുന്നു
ജൂലിയൻ നാഗെൽസ്മാനെ പുതിയ പരിശീലകനായി നിയമിക്കാനുള്ള ശ്രമത്തിൽ നിന്ന് മറ്റ് ക്ലബുകള്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് ടോട്ടൻഹാം ഹോട്സ്പർ അദ്ധേഹത്തെ വീണ്ടും മാനേജര്‍ ആയി നിയമിക്കുന്നതിനു വേണ്ടിയുള്ള ശ്രമം തുടരും.മാർച്ചിൽ ബയേൺ മ്യൂണിക്കിൽ നിന്ന് അദ്ധേഹത്തെ പുറത്താക്കിയതിനെ തുടര്‍ന്ന് പല മുന്‍നിര ക്ലബുകളും നാഗല്‍സ്മാന്‍റെ എജന്റുമായി ചര്‍ച്ച നടത്തിയിരുന്നു.

ടോട്ടന്‍ഹാം അദ്ദേഹവുമായി ഇതിനു മുന്നേ ചര്‍ച്ച നടത്തിയിരുന്നു എങ്കിലും അദ്ദേഹത്തിന്റെ വലിയ സാലറി അവര്‍ക്ക് ഒരു വലിയ വിഷയം ആയിരുന്നു.അതിനു ശേഷം പോചെട്ടീനോ,ഗ്രഹം പോട്ടര്‍ എന്നിവരുമായും ടോട്ടന്‍ഹാം ചര്‍ച്ച നടത്തിയിരുന്നു.ഇത്രയും കാലം പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം ചെല്‍സിയും നാഗലസ്മാനും തമ്മില്‍ ഒരു കരാര്‍ ഒപ്പിടാനുള്ള സാഹചര്യം ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹം ചെല്‍സിയില്‍ ചേരാന്‍ താല്പര്യം ഇല്ല എന്ന് അറിയിച്ചിരിക്കുന്നു.ഈ അവസരം മുതല്‍ എടുക്കാനുള്ള തീരുമാനത്തില്‍ ആണ് ടോട്ടന്‍ഹാം.ഉടന്‍ തന്നെ നാഗല്‍സ്മാന്‍റെ എജന്റുമായി ചര്‍ച്ച നടത്താന്‍ ടോട്ടന്‍ഹാം മാനെജ്മെന്റ് തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.ഇത് കൂടാതെ പിഎസ്ജി മാനേജര്‍ ആയ തോമസ് ഗാല്‍ട്ടിയറേയും ടോട്ടന്‍ഹാം തങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.