റയലില്‍ വരാന്‍ പോകുന്നു ഒരു ഗലാക്റ്റിക്കോസ് യുഗം
ഈ വേനൽക്കാലത്ത് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമിനെയും പാരീസ് സെന്റ് ജെർമെയ്‌നിന്റെ കൈലിയൻ എംബാപ്പെയെയും സൈൻ ചെയ്യാൻ റയൽ മാഡ്രിഡ് ബോര്‍ഡ് രഹസ്യ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.യൂറോപ്പിൽ ഏറ്റവുമധികം ഡിമാന്‍ഡ് ഉള്ള ബെലിംഗ്ഹാമിനെ ആദ്യം തന്നെ റയല്‍ രമ്യതയില്‍ ആക്കി കഴിഞ്ഞിരിക്കുന്നു.താരവും റയലും എല്ലാ നിബന്ധനകളും ചര്‍ച്ച ചെയ്ത് പൂര്‍ത്തിയാക്കി കഴിഞ്ഞു.

ഇനി റയലിന് സമ്മതം വാങ്ങേണ്ടത് ബോറൂസിയയുടെ അടുത്ത് നിന്നാണ്.ബെല്ലിംഗ്ഹാമിനെ സ്പാനിഷ് തലസ്ഥാനത്തേക്ക് വരുത്താന്‍ റയൽ മാഡ്രിഡിന് വൻതോതിൽ നിക്ഷേപം നടത്തേണ്ടിവരുമെങ്കിലും, പിഎസ്ജി താരം എംബാപ്പെയോടുള്ള അവരുടെ താൽപ്പര്യം പുനരുജ്ജീവിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്ന് ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.നിലവില്‍ പാർക്ക് ഡെസ് പ്രിൻസസിലെ അനിശ്ചിതത്വം മുതലെടുക്കാൻ ആണ് റയല്‍ തീരുമാനിച്ചിരിക്കുന്നത്.താരവുമായി അത്ര നല്ല ബന്ധത്തില്‍ അല്ല റയല്‍ എങ്കിലും ഭാവിയില്‍ യൂറോപ്പ് ഭരിക്കാന്‍ പോകുന്ന ഒരു ഗലാക്റ്റിക്കോസ് ടീമിനെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച് താരത്തിനു ഒരവസരം കൂടി നല്‍കാനുള്ള തീരുമാനത്തില്‍ ആണ് അവര്‍.