സൗദി അറേബ്യയിലേക്ക് കൂടുമാറാന്‍ സെർജിയോ ബുസ്‌കെറ്റ്‌സ്
ബാഴ്‌സലോണയിൽ നിന്ന് വിടവാങ്ങുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം സെർജിയോ ബുസ്‌ക്വെറ്റ്‌സ് സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ഉടന്‍ തന്നെ മാറിയേക്കും എന്ന് പ്രതീക്ഷിക്കുന്നു.സീസണിന്റെ അവസാനത്തോടെ താരവും ബാഴ്സലോണയും തമ്മില്‍ ഉള്ള കരാര്‍ കാലഹരണപ്പെടും.ഇതിഹാസ താരം 15 വർഷം പന്ത് തട്ടി.അദ്ദേഹത്തിനെ നിലനിര്‍ത്താന്‍ സാവി ശ്രമിച്ചു എങ്കിലും ടീം വിടാനുള്ള തന്‍റെ തീരുമാനം ഉറച്ചത് ആണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി.

ട്രാന്‍സ്ഫര്‍ വാര്‍ത്ത സ്പെഷ്യലിസ്റ്റ് ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച്, ബുസ്‌ക്വെറ്റ്‌സ് സൗദി അറേബ്യയാണ് ലക്‌ഷ്യം വെക്കുന്നത്.മിഡിൽ ഈസ്റ്റേൺ രാജ്യത്തിൽ നിന്നുള്ള ഒരു ക്ലബ്ബുമായി ഇതിനകം തന്നെ അദ്ദേഹം വിപുലമായ ചർച്ചകൾ നടത്തിവരികയാണ്.ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമി അദ്ദേഹത്തിന്റെ സേവനങ്ങളിൽ താൽപ്പര്യമുണ്ടെന്ന് താരത്തിനെ അറിയിച്ചതാണ്.എന്നാല്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് മാറാന്‍ താരത്തിനും കുടുംബത്തിനും താല്പര്യം തീരെ ഇല്ല എന്നും സൗദി ലീഗില്‍ താരം തന്‍റെ കളി നിര്‍ത്താനുള്ള സാധ്യത വളരെ വലുത് ആണ് എന്നും റൊമാനോ കൂട്ടിച്ചേര്‍ത്തു.