പിഎസ്ജിയിൽ നിന്ന് ” ഗുഡ്ബൈ ” പറയാന്‍ നെയ്മര്‍
കരാറിൽ ഇനിയും നാല് വർഷം ബാക്കിയുണ്ടെങ്കിലും നെയ്മർ ഈ വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്ൻ വിടാനുള്ള തീരുമാനത്തില്‍ ആണ്.ശരിയായ ഓഫർ വന്നാല്‍ താരത്തിനെ വില്‍ക്കാന്‍ തന്നെയാണ് പിഎസ്ജിയും പദ്ധതിയിടുന്നത്.കഴിഞ്ഞ വേനൽക്കാല വിന്‍ഡോയില്‍ തന്നെ അദ്ദേഹത്തിനെ പറഞ്ഞു വിടാന്‍ പിഎസ്ജി ശ്രമിച്ചു എങ്കിലും നല്ല ബിഡ് ഒന്നും തന്നെ വന്നില്ല.

ഫെബ്രുവരിയിൽ 31 വയസ്സ് തികയുകയും കണങ്കാലിന് ശസ്ത്രക്രിയയും പൂര്‍ത്തിയാക്കിയ നെയ്‌മറുടെ ട്രാന്‍സ്ഫര്‍ വിപണിയിലെ ഗ്ലാമര്‍ നഷ്ട്ടപ്പെട്ടത്തിന്റെ സൂചനയാണിത്.കൂടാതെ താരത്തിന്‍റെ പ്രൊഫഷനലിസവും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.ഇത് കൂടാതെ സാലറി വെട്ടി കുറയ്ക്കാനും അദ്ദേഹം തയ്യാര്‍ അല്ല.താരത്തിനെ തിരികെ കൊണ്ട് വരാന്‍ ബാഴ്സലോണ നീക്കം നടത്തുന്നുണ്ട് എന്ന് ഒരു റൂമര്‍ കേട്ടു എങ്കിലും താരത്തിനെ ഇനിയും കൊണ്ട് വന്നു പുലിവാല് പിടിക്കാന്‍ ലപോര്‍ട്ട ആഗ്രഹിക്കുന്നില്ല എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.നിലവിലെ സാഹചര്യം അനുസരിച്ച് താരത്തിനെ വാങ്ങാന്‍ ആകെ സാധ്യതയുള്ള ക്ലബ് ചെല്‍സി മാത്രമാണ്.