നാപോളി സെന്‍റെര്‍ ബാക്ക് യുണൈറ്റഡ് റഡാറില്‍
നാപ്പോളി ഡിഫൻഡർ കിം മിൻ ജേയെ പിന്തുടരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നതായി റിപ്പോർട്ട്.റെഡ് ഡെവിൾസ് ഈ വേനൽക്കാലത്ത് ഒരു പുതിയ സെന്റർ ബാക്കിനെ സൈന്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.ഹാരി മഗ്വെയറിന്റെയും വിക്ടർ ലിൻഡലോഫിന്റെയും ഭാവി ഈ സീസന്‍ പൂര്‍ത്തിയായാല്‍ മാത്രമേ അറിയാന്‍ വഴിയുള്ളൂ.നിലവിലെ സാഹചര്യം അനുസരിച്ച് ഇരുവരേയും പറഞ്ഞു വിടാന്‍ ആണ് സാധ്യത.

റാഫേൽ വരാനെയ്‌ക്കൊപ്പം ശക്തമായ സെൻട്രൽ ഡിഫൻസീവ് കൂട്ടുകെട്ട് രൂപപ്പെടുത്തിയ ലിസാൻഡ്രോ മാർട്ടിനെസിന്റെ പരിക്ക് ശരിക്കും യുണൈറ്റഡിനെ വല്ലാതെ അലട്ടുന്നുണ്ട്. അര്‍ജന്‍റ്റയിന്‍ താരത്തിന് പകരമാകാന്‍ യുണൈറ്റഡ് സ്ക്വാഡില്‍ നിന്ന് ആര്‍ക്കും തന്നെ കഴിയുന്നില്ല.തൽഫലമായി, മികച്ച സെന്റര്‍ ബാക്കുകളെ സൈന്‍ ചെയ്യാന്‍ ഉള്ള തീരുമാനത്തില്‍ ആണ് മാൻ യുണൈറ്റഡ്.കൊറിയർ ഡെല്ലോ സ്‌പോർട് പറയുന്നതനുസരിച്ച്, നാപോളിയില്‍ കിം മിൻ ജേയുടെ പ്രകടനത്തില്‍ മാഞ്ചസ്റ്റര്‍ ഏറെ തൃപ്തര്‍ ആണ്.2025 ജൂൺ വരെ നാപ്പോളിയുമായി കരാര്‍ ഉള്ള താരത്തിന് വേണ്ടി 60 മില്യൺ യൂറോ ബിഡ് സമര്‍പ്പിക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് യുണൈറ്റഡ്.എന്നാല്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ടോട്ടന്‍ഹാമും താരത്തിനെ സൈന്‍ ചെയ്യാന്‍ ലക്‌ഷ്യം ഇടുന്നുണ്ട്.അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ ഒരു നീക്കം ചെകുത്താന്‍മാര്‍ക്ക് നടത്തേണ്ടത് ഉണ്ട്.