താന്‍ എങ്ങോട്ടും പോകുന്നില്ല എന്ന് വെളിപ്പെടുത്തി ഹസാര്‍ഡ്
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡ് വിടാൻ തനിക്ക് ആഗ്രഹമില്ലെന്ന് ഈഡൻ ഹസാർഡ് വെളിപ്പെടുത്തി.2022-23 കാമ്പെയ്‌നില്‍ താരം ഇതുവരെ ഒന്‍പതു മത്സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ.ഒരു ഗോളും രണ്ട് അസിസ്റ്റുകളും മാത്രമാണ് അദ്ദേഹത്തിന്റെ സംഭാവന. വരാനിരിക്കുന്ന വിന്‍ഡോയില്‍ ബെൽജിയം ഇന്റർനാഷണലിനെ മാറ്റാൻ ഉള്ള തീരുമാനത്തില്‍ ആണ് റയല്‍ മാഡ്രിഡ്.

എന്നിരുന്നാലും, ആഴ്ചയിൽ 384,000 പൗണ്ട് വേതനമായി വാങ്ങുന്ന ഹസാര്‍ഡിന് തന്‍റെ കരാറിന്റെ അവസാന വര്‍ഷവും കൂടി റയലില്‍ കളിക്കണം എന്നാണു.”എനിക്ക് കൂടുതൽ മിനിറ്റ് കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. എന്റെ കരാർ അവസാനിക്കാന്‍ പോകുന്ന വര്‍ഷം ഇവിടെ തുടരാന്‍ തന്നെ ആണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.” ശനിയാഴ്ചത്തെ കോപ്പ ഡെൽ റേ ഫൈനലിന് ശേഷം ഹസാർഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.