മാഡ്രിസ്റ്റകളുടെ പ്രിയപ്പെട്ട ലുക്കിറ്റ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബില്‍ തുടരും
ലൂക്കാ മോഡ്രിച്ച് റയൽ മാഡ്രിഡിൽ പുതിയ കരാർ ഒപ്പിടാനുള്ള ഒരുക്കത്തിലാണ്.ഈ വർഷം അവസാനത്തോടെ മോഡ്രിച്ചിന് 38 വയസ്സ് തികയുന്നു, പക്ഷേ ഇപ്പോഴും സാന്റിയാഗോ ബെർണബ്യൂവിൽ ഫസ്റ്റ്-ടീം സ്ക്വാഡിന്റെ നിർണായക ഭാഗമായി താരം തുടരുന്നു.ഈ സീസണിൽ അഞ്ച് ലാ ലിഗ മത്സരങ്ങൾ മാത്രമാണ് ക്രൊയേഷ്യന് നഷ്ടമായത്.എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ റയലിന്റെ ഇപ്പോഴും പ്രധാന ആശ്രയം അദ്ദേഹം തന്നെ ആണ്.

ക്ലബിൽ ഒരു വർഷത്തെ കരാര്‍ നീട്ടാനുള്ള ഓപ്ഷന്‍ മോഡ്രിച്ച് സമ്മതിച്ചു കഴിഞ്ഞു എന്നും ഉടന്‍ തന്നെ അദ്ദേഹം കരാറില്‍ ഒപ്പ് വെക്കും എന്നും സ്പാനിഷ് ഔട്ട്‌ലെറ്റ് റെലെവോ അവകാശപ്പെടുന്നു.ക്ലബിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരിൽ ഒരാളായി മോഡ്രിച്ച് തുടരും, എന്നാൽ മാഡ്രിഡിൽ തുടരാനുള്ള ആഗ്രഹം കാരണം നിലവിലെ ശമ്പളത്തില്‍ അദ്ദേഹം ഒരു വര്‍ധനവും ആവശ്യപ്പെട്ടിട്ടില്ല.ഹാംസ്ട്രിംഗ് പരിക്ക് കാരണം മിഡ്ഫീൽഡർ സിറ്റിക്കെതിരായ ആദ്യ മത്സരത്തിൽ പങ്കെടുക്കുന്നത് സംശയത്തിലായിരുന്നു എങ്കിലും ഒരാഴ്ച്ചക്കുളില്‍ തന്നെ അദ്ദേഹം തിരിച്ചു വന്നു.