ആഴ്സണലും ആസ്റ്റൺ വില്ലയും ബാഴ്സലോണയിൽ നിന്ന് ഫെറാൻ ടോറസിനെ സൈൻ ചെയ്യാൻ താൽപ്പര്യപ്പെടുന്നു
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്പാനിഷ് അറ്റാക്കർ ഫെറാൻ ടോറസിനെ പ്രീമിയർ ലീഗിലേക്ക് തിരികെ കൊണ്ടുവരാൻ ആഴ്സണലും ആസ്റ്റൺ വില്ലയും താൽപ്പര്യപ്പെടുന്നതായി റിപ്പോർട്ടുണ്ട്.2022-23 കാമ്പെയ്‌നിനിടെ ബാഴ്‌സലോണയ്‌ക്കായി 23-കാരനായ താരത്തിന്‍റെ പ്രകടനം അത്ര മികച്ചത് ആയിരുന്നില്ല.

ലെഫ്റ്റ് വിങ്ങില്‍ കളിക്കാന്‍ ആരും തന്നെ ഇല്ല എങ്കിലും സാവി അദ്ദേഹത്തിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നില്ല.ഫെറാനോപ്പം അന്‍സു ഫാട്ടിയും ബെഞ്ചില്‍ തന്നെ ആണ് കഴിയുന്നത്.സിറ്റിക്ക് കീഴില്‍ കളിക്കുന്ന സമയത്ത് ഫെറാന്‍റെ കഴിവില്‍ വളരെ അതികം സംതൃപ്തി ആര്‍റെറ്റക്ക് ഉണ്ട്.താരത്തിനെ സൈന്‍ ചെയ്യാനുള്ള ഓപ്ഷന്‍ ആഴ്സണല്‍ കാര്യമായി നിരീക്ഷിക്കുന്നുണ്ട്.എന്നാല്‍ താരത്തിനു വേണ്ടി 70 മില്യണ്‍ ഡോളര്‍ നല്‍കാനുള്ള ഓപ്ഷന്‍ വില്ല ബാഴ്സക്ക് നല്‍കിയതായി വാര്‍ത്തയുണ്ട്.ഇത് ക്ലബിനെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും രക്ഷപ്പെടുത്തും എന്നതിനാല്‍ നിലവില്‍ ബാഴ്സ വില്ലക്ക് കൈ കൊടുക്കാന്‍ ആണ് സാധ്യത.