എസി മിലാന്‍ വിട്ട് മോന്‍സയിലേക്ക് കൂടുമാറാന്‍ സ്ലാട്ടന്‍
സീസൺ അവസാനത്തോടെ കരാർ കാലഹരണപ്പെടുന്ന സ്വീഡിഷ് സൂപ്പര്‍ താരമായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് എസി മിലാനില്‍ നിന്ന് വേര്‍പിരിയാന്‍ ഒരുങ്ങുന്നു.മറ്റൊരു സീരി എ ക്ലബ് ആയ മോന്‍സയിലേക്ക് ആണ് അദ്ദേഹം പോകാന്‍ ഒരുങ്ങുന്നത്.കഴിഞ്ഞ സീസണില്‍ സീരി ബി യില്‍ നിന്നും പ്രൊമോഷന്‍ ലഭിച്ച മോന്‍സ ഇത്തവണ സീരി എ യില്‍ പത്താം സ്ഥാനത്താണ്.

പരിക്ക് മൂലം അനേകം മത്സരങ്ങള്‍ നഷ്ട്ടപ്പെടുത്തിയ സ്ലാട്ടനെ ടീമില്‍ നിന്ന് ഒഴിവാക്കണം എന്ന ഉറച്ച തീരുമാനത്തില്‍ ആണ് എസി മിലാന്‍ മാനെജ്മെന്റ്.അടുത്ത സീസണില്‍ കൂടുതല്‍ സൈനിങ്ങുകള്‍ ഉള്‍പ്പെടുത്തി തങ്ങളുടെ സ്പോര്‍ട്ടിങ്ങ് പ്രൊജക്ട്ടിനു ശക്തി പകരാനുള്ള തീരുമാനത്തില്‍ ആണ് മാനെജ്മെന്റ്.അതിനാല്‍ വളരെ അധികം സീനിയോറിട്ടിയുള്ള ഇബ്രയുടെ സേവനം തങ്ങള്‍ക്ക് ഉപകരപ്രദം ആയേക്കും എന്ന് മോന്‍സ കരുതുന്നു.മോന്‍സ ബോര്‍ഡുമായി സ്ലാട്ടന്‍ വാക്കാലുള്ള കരാറില്‍ എത്തിയതായി ഇറ്റാലിയന്‍ കായിക പത്രമായ ഫൂട്ട് മെർകാറ്റോ വെളിപ്പെടുത്തിയിരിക്കുന്നു.